പ്രവാസി ഗാർമെന്റ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.
പ്രവാസി ഗാർമെന്റ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ കീഴിൽ കോട്ടച്ചേരി കുന്നുമ്മലി ൽ ഗാർമെന്റ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. നഗരസഭ അധ്യക്ഷ കെ. വി. സുജാത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട് ഷാജി എടമുണ്ട അധ്യക്ഷതവഹിച്ചു . ആദ്യവില്പന നഗരസഭാ വൈസ് ചെയർമാൻ ബിഎൽടെക് അബ്ദുള്ള നിർവഹിച്ചു.
സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ഹോസ്ദുർഗ് കെ.രാജഗോപാലൻ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് അലി, പ്രവാസി ക്ഷേമ സഹകരണ സംഘം സെക്രട്ടറി വിജീഷ് മോനാച്ച, വൈസ് പ്രസിഡണ്ട് കെ. വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു
Live Cricket
Live Share Market