അധ്യാപകലോകം’ ക്യാമ്പയ്ന് തുടക്കമായി
അധ്യാപകലോകം’ ക്യാമ്പയ്ന് തുടക്കമായി
*പള്ളിക്കര* : കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ( KSTA) മുഖമാസികയായ അധ്യാപകലോകം ‘ മാസികയുടെ പ്രചരണ ക്യാമ്പയ്ൻ ബേക്കൽ ഉപജില്ലാ തല ഉദ്ഘാടനം പള്ളിക്കര റെഡ് മൂൺ ബീച്ചിൽ നടന്നു. ഉദുമ എം.എൽ.എ അഡ്വ. സി.എച്ച് കുഞ്ഞമ്പു ആദ്യ വരിക്കാരനായി. സംസ്ഥാന കമ്മറ്റിയംഗം കെ.ഹരിദാസിൽ നിന്നും വരിസംഖ്യ ഏറ്റുവാങ്ങി. ജില്ലാ ജോ.സെക്രട്ടറി കെ. ശോഭ , എക്സി. അംഗം രമേശൻ എം, ജില്ലാ കമ്മറ്റി അംഗങ്ങളായ പ്രഭാവതി പി, ശൈലജ ടി എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.കുഞ്ഞിരാമൻ സ്വാഗതവും ട്രഷറർ മധുസൂദൻ ടി നന്ദിയും പറഞ്ഞു.
Live Cricket
Live Share Market