അറിവും കൗതുകവും വിനോദവും നുകർന്ന് പൂമ്പാട്ടക്കൂട്ടം*
*അറിവും കൗതുകവും വിനോദവും നുകർന്ന് പൂമ്പാട്ടക്കൂട്ടം*
അറിവും കൗതുകവും വിനോദവും നുകർന്ന് പൂമ്പാട്ടക്കൂട്ടം*
കാടങ്കോട് ഗവണ്മെന്റ് ഫിഷറീസ് സ്കൂൾ വാർഷികാഘോഷങ്ങളുടെയും യാത്രയയപ്പിന്റെയും ഭാഗമായി
വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് ‘പൂമ്പാറ്റക്കൂട്ടം’ കുട്ടികൾക്കു സമ്മാനിച്ചത്, അറിവിന്റെയും കൗതുകത്തിന്റെയും വിനോദ ത്തിന്റെയും പുത്തൻ അനുഭവങ്ങൾ.
വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകളിലൂടെ ശ്രദ്ധേയനായ വിനയൻ പിലിക്കോട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ വി പവിത്രൻ അധ്യക്ഷനായി. നിർമൽ കുമാർ കാടകം, രാഹുൽ ഉദിനൂർ, ദിനേഷ് കുമാർ തെക്കുംബാട്, പ്രഭാകരൻ മാസ്റ്റർ, എം വി ഉഷ, ഷൈജിത്ത് കരുവാക്കോട് എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് ഇ വി ഷാജി, പി പി പീതാംബരൻ, വി കെ രാജേഷ് എന്നിവർ സംസാരിച്ചു. എം കെ അബ്ദുൽ ബഷീർ സ്വാഗതവും പി വി വിനോദ് കുമാർ നന്ദിയും പറഞ്ഞു.