അജാനൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സരപദ്ധതി വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം നടന്നു.പ്രസിഡണ്ട് ടി. ശോഭ ഉദ്ഘാടനം നിർവഹിച്ചു.
അജാനൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സരപദ്ധതി വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം നടന്നു.പ്രസിഡണ്ട് ടി. ശോഭ ഉദ്ഘാടനം നിർവഹിച്ചു.
വെള്ളിക്കോത്ത് : പുതിയ കാലത്തിന്റെ വികസന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും വെല്ലുവിളികൾ കാര്യക്ഷമമായി ഏറ്റെടുക്കാനും തദ്ദേശസ്ഥാപനങ്ങളെ പ്രാപ്തമാക്കുന്ന തിനുവേണ്ടി വിവിധ വൈജ്ഞാനിക മേഖലകളിലെ വിദഗ്ധരുടെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തവും സേവനവും പ്രാദേശിക ആസൂത്രണത്തിനും നിർവഹണത്തിനും വിലയിരുത്തലിനും എല്ലാ ഘട്ടങ്ങളിലും ഉറപ്പുവരുത്തേണ്ടതുണ്ട്. സുസ്ഥിരമായ പ്രാദേശിക സാമ്പത്തികവളർച്ചയുടെ പ്രഭവ കേന്ദ്രങ്ങളായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വികസിപ്പിക്കുക എന്നതാണ് പതിനാലാം പഞ്ചവത്സരപദ്ധതിയുടെ പൊതുസമീപനം. ഇതിന്റെ ഭാഗമായി 2022- 23 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് കൊണ്ടുള്ള അജാനൂർ ഗ്രാമ പഞ്ചായത്തിന്റെ വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം കിഴക്കുംകര ഐശ്വര്യ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പ്രസിഡണ്ട് ടി.ശോഭ ഉൽഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ. സബീഷ് അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ മാസ്റ്റർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, ആസൂത്രണ സമിതി അംഗങ്ങളായ മൂലക്കണ്ടം പ്രഭാകരൻ, പി.പത്മനാഭൻ ആനന്ദാശ്രമം കുടുംബ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ രതീഷ്, അജാനൂർ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ജൂനിയർഇൻസ്പെക്ടർ രമേശൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ മേഖലകളിലെ അംഗങ്ങൾ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ചയും പദ്ധതി ക്രോഡീകരണവും നടത്തി.