മുച്ചിലോട്ട് സ്കൂളിൽ കെവി ചന്തുവിന്റെസ്മരണയിൽ ഡൈനിങ് ഹാൾ ഒരുങ്ങുന്നു
മുച്ചിലോട്ട് സ്കൂളിൽ
കെവി ചന്തുവിന്റെസ്മരണയിൽ
ഡൈനിങ് ഹാൾ ഒരുങ്ങുന്നു

കെവി ചന്തുവിന്റെസ്മരണയിൽ
ഡൈനിങ് ഹാൾ ഒരുങ്ങുന്നു
കാഞ്ഞങ്ങാട്:-സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായ ഇടപെടൽ നടത്തിയിരുന്ന അകാലത്തിൽ വാഹന അപകടത്തിൽ മരണമടഞ്ഞെ ചന്തുവിന്റെ സ്മരണയ്ക്ക്ഡൈനിങ് ഹാൾനിർമ്മിക്കുന്നു .
സ്കൂളിലെപൂർവ വിദ്യാർത്ഥി സംഘടനമുൻകൈയെടുത്താണ് ഡൈനിങ്ങ് ഹാൾ നിർമ്മിക്കുന്നത്.
പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡണ്ട് ആയിരിക്കുകയാണ്അകാലത്തിൽ വാഹനാപകടത്തിൽകെ വി ചന്ദുവേട്ടൻ എന്ന് എല്ലാവരും വിളിച്ചിരുന്ന കെവി ചന്തുമരണപ്പെടുന്നത്
അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നുകുട്ടികൾക്ക് വെയിലും മഴയും കൊള്ളാതെഭക്ഷണം കഴിക്കുന്നതിന്ഇരിപ്പിടം നിർമ്മിക്കുക എന്നുള്ളത്.ഇതാണ്ഇപ്പോൾസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന കൂട്ടായ്മ മുൻകൈയെടുത്ത്സ്കൂളിന് നിർമ്മിച്ച് നൽകുന്നത്.
നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനംഅജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ടി ശോഭ ഉദ്ഘാടനം ചെയ്തു.
പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട്ചന്ദ്രൻ മണ്ടിയം വളപ്പിൽഅധ്യക്ഷനായി.
കെവി ചന്തുവിന്റെ സഹധർമ്മിണികെ സുമ ,ഹബീബ് കൂളിക്കാട്, മുൻപ്രഥമ അധ്യാപിക കെ.ഉഷഎന്നിവർ ഫണ്ട് നൽകി
പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റിചേർ പേഴ്സൺ കെ മീന ,പതിമൂന്നാം വാർഡ് മെമ്പർ എം ലക്ഷ്മി,കെ വിശ്വനാഥൻ,കെ മോഹനൻ,പി വി ബാലകൃഷ്ണൻ, കെആർ ജഗദീശൻ,എം വിജയകുമാർ, എന്നിവർ സംസാരിച്ചു.
പൂർവ വിദ്യാർത്ഥി സംഘടനാ സെക്രട്ടറിസിവി
പ്രകാശം സ്വാഗതവുംകെ രാജേഷ് നന്ദിയും പറഞ്ഞു