പേരോൽ ഓട്ടിസം സെൻറർ ദശവാർഷികാഘോഷം സംഘടിപ്പിച്ചു*
*പേരോൽ ഓട്ടിസം സെൻറർ ദശവാർഷികാഘോഷം സംഘടിപ്പിച്ചു*
നീലേശ്വരം നഗരസഭ പരിധിയിൽ ഹോസ്ദുർഗ്ഗ് ബി ആർ സി യുടെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ ഓട്ടിസം സെൻറർ ആയ പേരോൽ ഓട്ടിസം സെൻറർ ദശവാർഷികാഘോഷം സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ ശ്രീ. ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെ ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ശ്രീമതി ടി.വി ശാന്ത നിർവഹിച്ചു. ചടങ്ങിൽ കുഞ്ഞെഴുത്തുകാരി കുമാരി ട്രീസാ മരിയ ജോയിക്കുള്ള ഉപഹാരം എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ശ്രീ
പി രവീന്ദ്രൻ നിർവഹിച്ചു. BRC ട്രെയിനർ ശ്രീമതി വിജയലക്ഷ്മി കെ.പി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി ലത ടി പി. ,സിആർ സി കോഡിനേറ്റർ ശ്രീമതി
നിഷ കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ശ്രീമതി നാരായണി ടീച്ചർ സ്വാഗതവും ഓട്ടിസം സെൻറർ അധ്യാപിക ശ്രീമതി ലേഖ സി നന്ദിയും അർപ്പിച്ചു.
തുടർന്ന് രക്ഷിതാക്കൾക്ക് . ബാലചന്ദ്രൻ കൊട്ടോടിയുടെ മോട്ടിവേഷൻ ക്ലാസ് നടന്നു.രക്ഷിതാക്കളിൽ പുതിയൊരു ഉണർവ്വും ആത്മവിശ്വാസവും വളർത്താൻ ഈ ക്ലാസിന് കഴിഞ്ഞു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ (പാട്ട്, ഡാൻസ് , പ്രച്ഛന്ന വേഷം ) അരങ്ങേറി. രക്ഷിതാക്കളുടെയും BRC അംഗങ്ങളുടേയും വിവിധ കലാ പരിപാടികളും അരങ്ങേറി.