സി.പി.ഐ എം മുൻ ജില്ലാ കമ്മിറ്റി മെമ്പറും നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായിരുന്ന, അജാനൂരിൽ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പി. കുഞ്ഞിക്കണ്ണന്റെ ചരമദിനത്തിൽ സി.പി.ഐ.എം അജാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടന്നു.
പി.കുഞ്ഞിക്കണ്ണൻ അനുസ്മരണം നടന്നു.
മഡിയൻ: സി.പി.ഐ എം മുൻ ജില്ലാ കമ്മിറ്റി മെമ്പറും നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായിരുന്ന, അജാനൂരിൽ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പി. കുഞ്ഞിക്കണ്ണന്റെ ചരമദിനത്തിൽ സി.പി.ഐ.എം അജാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടന്നു.
കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ.രാജ്മോഹനൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. അജാനൂർ ലോക്കൽ കമ്മിറ്റി അംഗം ബി. ഗംഗാധരൻ അധ്യക്ഷനായി. മനോജ് പട്ടാനൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ മൂലക്കണ്ടം പ്രഭാകരൻ, ശിവജി വെള്ളിക്കോത്ത്, ദേവി രവീന്ദ്രൻ,
പി.ജ്യോതിബാസു , അജാനൂർ ലോക്കൽ സെക്രട്ടറി വി.വി.തുളസി, ലോക്കൽ കമ്മിറ്റി അംഗം ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. സിപിഎം മഡിയൻ ടൗൺ സെക്രട്ടറി പി റിജേഷ് സ്വാഗതം പറഞ്ഞു