അജാനൂർ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നടന്നു. വേലാശ്വരം ഗവൺമെന്റ് യുപി സ്കൂളിൽ അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
അജാനൂർ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നടന്നു. വേലാശ്വരം ഗവൺമെന്റ് യുപി സ്കൂളിൽ അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
വേലാശ്വരം : അജാനൂർ ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം വേലാശ്വരം ഗവൺമെന്റ് യു.പി. സ്കൂളിൽ വച്ച് നടന്നു. അക്ഷരദീപം തെളിയിച്ചു കൊണ്ട് അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് അഡ്വക്കറ്റ് എ. ഗംഗാധരൻ അധ്യക്ഷനായി. ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ യു.ബി.ദിനചന്ദ്രൻ മുഖ്യാതിഥിയായി. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ്,,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ദാമോദരൻ, കൈറ്റ് കാസർഗോഡ് മാസ്റ്റർ ട്രെയിനി കോഡിനേറ്റർ കെ. ശങ്കരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ പി.കൃഷ്ണൻ, എസ്.എം.സി. ചെയർമാൻ പി. വി. അജയൻ, മദർ പി.ടി.എ പ്രസിഡണ്ട് വി.രജിത, മുൻ പിടിഎ പ്രസിഡണ്ട് കെ. വി.സുകുമാരൻ, ടി. വി.സുരേഷ്, ബി. വി വേലായുധൻ, ചൈത്ര. കെ. വി എന്നിവർ സംസാരിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് പി.പി.ജയൻ മാസ്റ്റർ അക്കാദമിക് മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെയും പിടിഎ യുടെയും നേതൃത്വത്തിൽ ബാഗ്, കുട, സ്ലേറ്റ്,നോട്ട്ബുക്ക്, മധുരപലഹാരങ്ങൾ എന്നിവയും വിതരണം ചെയ്തു.എസ്.എഫ്ഐ ചിത്താരി വില്ലേജ് കമ്മിറ്റിയുടെ വകയായി പഠന കിറ്റ് വിതരണവും നടന്നു. പ്രധാന അധ്യാപകൻ സി.പി.വി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി. ശശികുമാർ നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും നാടൻപാട്ട് കലാകാരനുമായ ഷിജിൽ പണിക്കർ ഗാനാമൃതം എന്ന പരിപാടിയും അവതരിപ്പിച്ചു