വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി 2022 സൗജന്യ കലാ പരിശീലന ക്ലാസിന്റെ കാഞ്ഞങ്ങാട് ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി 2022 സൗജന്യ കലാ പരിശീലന ക്ലാസിന്റെ കാഞ്ഞങ്ങാട് ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: കേരള സർക്കാർ സാംസ്കാരിക വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നൊരുക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി 2022 സൗജന്യ കലാ പരിശീലന ക്ലാസുകളുടെ കാഞ്ഞങ്ങാട് ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ കലാ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത അധ്യക്ഷത വഹിച്ചു. കേരള പൂരക്കളി കലാ അക്കാദമി അംഗവും അധ്യാപകനുമായ ഡോക്ടർ സി.കെ. നാരായണപ്പണിക്കർ, ചിത്രകാരനും ശില്പിയുമായ ശ്യാമ ശശി കാഞ്ഞങ്ങാട് എന്നിവർ മുഖ്യാതിഥികളായി. വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ജില്ലാ കോഡിനേറ്റർ പ്രവീൺ നാരായണൻ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അബ്ദുറഹിമാൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. കെ. വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീത, ബ്ലോക്ക് മെമ്പർ അഡ്വക്കറ്റ് ബാബുരാജ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാഗേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലസ്റ്റർ കൺവീനർ ശ്യാം പ്രസാദ് സ്വാഗതവും വജ്ര ജൂബിലി കലാ അധ്യാപകൻ പി. സബിൻ നന്ദിയും പറഞ്ഞു. തുടർന്ന് കാസർഗോഡ് വജ്രജൂബിലി കലാകാരന്മാരുടെ വനിതാ പൂരക്കളിയും ചിത്രപ്രദർശനവും നടന്നു.