നടന്ന് നാടിനെ അറിഞ്ഞ് ഉദിനൂർ സെൻട്രൽ സ്കൂൾ

നടന്ന് നാടിനെ അറിഞ്ഞ് ഉദിനൂർ സെൻട്രൽ സ്കൂൾ

പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് വേറിട്ടൊരു മാതൃകയുമായി ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ. ജൂൺ മൂന്ന് മുതൽ ആറ് വരെ നീണ്ടുനിൽക്കുന്ന ഏകഭൂമി പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി.
നാടറിയാം നടന്നറിയാം എന്ന പേരിൽ ഉദിനൂരിനെ അറിയാൻ പരിസ്ഥിതി പദയാത്ര, പദയാത്രയിലെ അനുഭവങ്ങൾ ഉൾക്കൊള്ളിച്ച് ഡോക്യുമെന്ററി ചിത്ര നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി നടന്നു. പദയാത്രയിലെ അനുഭവങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ വിശദമായ ലേഖനങ്ങൾ തയാറാക്കി. ലേഖനങ്ങൾ, ഡോക്യുമെന്ററി ഇവ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി പരിസ്ഥിതി ക്വിസ്, ചങ്ങാതിമരം – നട്ടുനനച്ച ചങ്ങാതി മരത്തിനൊപ്പം മൊബൈൽ സെൽഫി , പരിസ്ഥിതി പദയാത്രയിലെ അനുഭവങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാകുന്ന ഡിജിറ്റൽ മാഗസിനുകൾ വളരുന്ന ജൈവവൈവിധ്യ രജിസ്റ്റർ തുടങ്ങിയ പരിപാടികൾ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. സ്കൂൾ അധ്യാപകരായ ഏ വി സന്തോഷ് കുമാർ സംവിധാനവും സുജിത്ത് കൊടക്കാട് എഡിറ്റിങ്ങും നിർവഹിച്ച ഹ്രസ്വ ഡോകുമെന്ററി സിനിമയുടെ ആദ്യപ്രദർശന ഉദ്‌ഘാടനം നിരൂപകനും എഴുത്തുകാരനുമായ ഇ പി രാജഗോപാലൻ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നിർവഹിക്കും.
പരിസ്ഥിതി പദയാത്രയ്ക്ക് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ആനന്ദൻ പേക്കടം നേതൃത്വം നൽകി.
സ്കുളിലെ ജൈവവൈവിധ്യ ഉദ്യാനത്തിൽ നിന്നായിരുന്നു യാത്രയുടെ ആരംഭം. ഉദ്യാനത്തിലെ സസ്യ ജൈവ വൈവിധ്യങ്ങൾ, ഉങ്ങ് മരത്തിന്റെ ഔഷധഗുണങ്ങൾ, ദശമൂലാരിഷ്ടം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കുമ്പിൾ മറ്റൊരു പ്രധാന ഔഷധ സസ്യമായ നീർമാരുത്, മെക്സിക്കൻ സൂര്യകാന്തി, നെല്ലിമരം തുടങ്ങി നിരവധി സസ്യങ്ങളെ കുട്ടികൾ അടുത്തറിഞ്ഞു. ഉദിനൂർ ക്ഷേത്രപാലക ക്ഷേത്ര നടയിലുള്ള കൂറ്റൻ ആൽമരം അതിനെ ആശ്രയിച്ചു ജീവിക്കുന്ന വിവിധ സസ്യ ജന്തു ജാലങ്ങൾ എന്നിവ കുട്ടികൾ നോക്കിക്കണ്ടു. തുടർന്ന് തൊട്ടടുത്തുള്ള വിശാലമായ കുളം അതിലെ ജൈവ വൈവിധ്യം ജലാശയങ്ങളുടെ പ്രാധാന്യം എന്നിവ മനസ്സിലാക്കി. ഉദിനൂർ വിളകൊയ്ത്ത് സമരം നടന്ന വിശാലമായ വയലും അതിന്റെ സമീപത്തായുള്ള മനോഹരമായ താമരക്കുളവും കുട്ടികൾ സന്ദർശിച്ചു. ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിന് സമീപമുള്ള കാവ്, കാവിലേയും കാവിലേക്കുള്ള വഴിയിലെയും ചെടികളും, മരങ്ങളും, പക്ഷികളും, തുമ്പികളും കുട്ടികളുടെ പഠന വിഷയമായി മാറി. കൂറ്റൻ വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ കാവ് കുട്ടികൾക്ക് പുതിയ അനുഭവമായി. ജൈവവൈവിദ്ധ്യത്തിൻ്റെ കലവറയായ കാവിലെ സസ്യങ്ങൾ ചെറു ജീവികൾ പക്ഷി വൈവിധ്യങ്ങൾ എന്നിവയെ കുറിച്ച് മനസ്സിലാക്കി. ഏറെ പ്രത്യേകതകളുള്ള വെള്ളവയറൻ കടൽപരുന്തിനെ കുറിച്ച് കുട്ടികൾ മനസ്സിലാക്കി.
പരിപാടികൾക്ക് പ്രധാനാധ്യാപിക പി കൈരളി, അധ്യാപകരായ കെ ശ്രീധരൻ നമ്പൂതിരി, കെ രാജേഷ് കുമാർ, എം കെ സീമ, എം വി അനുഷ, കെ ടി അഭിനന്ദ് എന്നിവർ നേതൃത്വം നൽകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close