നാട്ടുമാമ്പഴക്കാലം വീണ്ടെടുക്കാൻ യുവകലാസാഹിതി*
*നാട്ടുമാമ്പഴക്കാലം വീണ്ടെടുക്കാൻ യുവകലാസാഹിതി*
കരിവെള്ളൂർ : നാട്ടു മാമ്പഴക്കാലം വീണ്ടെടുക്കാൻ യുവകലാസാഹിതി . യുവകലാസാഹിതി കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിവെള്ളൂരിൽ നടന്ന പരിസ്ഥിതി പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന പരിസ്ഥിതി ദിന ജില്ലാ തല പരിപാടികൾ ശില്പി സുരേന്ദ്രൻ കൂക്കാനം നൽകിയ നാട്ടുമാവിൻ തൈകൾ നട്ടു കൊണ്ട് പ്രശസ്ത കവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. കരിവെള്ളൂർ രാജൻ, യുവ കലാ സാഹിതി കരിവെള്ളൂർ യൂണിറ്റ് സെക്രട്ടറി അജയകുമാർ കരിവെള്ളൂർ, സി പി ഐ മണ്ഡലം സെക്രട്ടറി എം രാമകൃഷ്ണൻ , സി പി ഐ കരിവെള്ളൂർ ബ്രാഞ്ച് സെക്രട്ടറി കെ. വിനോദ് കുമാർ , ചന്ദ്രൻ കല്പത്ത്, കെ. മിഥുൻ, എ വി രാധാകൃഷ്ണൻ കരിമ്പിൽ സുകുമാരൻ , കെ അസീസ്, എം വി വിനോദ് കുമാർ , എൻ സുനിൽ കുമാർ , ടി രാജേഷ്, വിശ്വനാഥൻ നമ്പൂതിരി , കെ ഇ മുകുന്ദൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ഒരാഴ്ചക്കാലം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ യുവകലാസാഹിതി യുടെ നേതൃത്വത്തിൽ നാട്ടു മാവുകൾ നട്ട് സംരക്ഷിക്കും