കിനാനൂർ – കരിന്തളം പഞ്ചായത്തിനെ മോഡൽ ഫാഷൻ ഫ്രൂട്ട് ഗ്രാമമായി മാറ്റുമെന്ന് കെ.സി.സി.പി.എൽ ചെയർമാൻ ടി.വി.രാജേഷ് പറഞ്ഞു. തലയടുക്കത്തെ കെ.സി.സി.പി.എൽ കമ്പനി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം.
കരിന്തളം: കിനാനൂർ – കരിന്തളം പഞ്ചായത്തിനെ മോഡൽ ഫാഷൻ ഫ്രൂട്ട് ഗ്രാമമായി മാറ്റുമെന്ന് കെ.സി.സി.പി.എൽ ചെയർമാൻ ടി.വി.രാജേഷ് പറഞ്ഞു. തലയടുക്കത്തെ കെ.സി.സി.പി.എൽ കമ്പനി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം.
. കിനാനൂർ – കരിന്തളം പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. കൃഷിയിൽ തൽപ്പരരായ കർഷകർക്ക് ആവശ്യമായ ചെടി. വളം. സാങ്കേതിക സഹായങ്ങളും ലഭ്യമാക്കും. മൂല്യവർധിത ഉൽപ്പന്നങ്ങളായ ഫാഷൻ ഫ്രൂട്ട് സ് ക്വാഷ്.ജാമ്. പൾപ്പ് ജ്യൂസ് .എന്നിവ കണ്ണപുരത്ത് പുതുതായി സജ്ജമായി കൊണ്ടിരിക്കുന്ന ഇന്റെർ ഗ്രേറ്റഡ് കോക്കനട്ട് ആന്റ് ഫ്രൂട്ട് പ്രൊസ്സസ്സിങ് കോപ്പക്സിലേക്ക് ആവശ്യമായ ഫാഷൻ ഫ്രുട്ടുകൾ കിനാനൂർ – കരിന്തളം പഞ്ചായത്തിൽ നിന്നും ശേഖരിക്കും.
ആഗസ്ത് മാസത്തിൽ പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്നും ചെയർമാൻ അറിയിച്ചു. ഈ വർഷം കമ്പനി പ്രവർത്തന ലാഭത്തിലാണ് 2015-ൽ ഖനനം നിർത്തി വെച്ചതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാവുകയും തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ പറ്റാത്ത സാഹചര്യങ്ങളെ തുടർന്ന് ആവിഷ്ക്കരിച്ച വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി കമ്പനി ഈ വർഷം ലാഭം നേടിയത്. കരിന്തളത്തെ -50- ഏക്കറിൽ ബയോവൈ വസ്റ്റി ഏരിയാക്കാനുള്ള പദ്ധതികൾ മുന്നോട്ട് കൊണ്ട് പോവുകയാണ്. -15 – സെന്റെ സ്ഥലത്ത് മിയാ വാക്കി വനവും ഒരുക്കി. സംസ്ഥാനത്തു തന്നെ മാതൃകയാണ് ഇത്. ഈ വർഷം കൂടുതൽ മിയാ വാക്കി വനങ്ങൾ ആരംഭിക്കും. ഈ വർഷം 5 – ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. അടുത്ത വർഷം ഇത് – 10 – ഏക്കറയിവർധിപ്പിക്കും. ചെയർമാനെ കൂടാതെ എം.ഡി. ആനക്കൈ ബാലകൃഷ്ണൻ. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി .പഞ്ചായത്തംഗം ടി.എസ്.ബിന്ദു. ആ സുത്രണ സമിതി ഉപാധ്യക്ഷൻ പാറ ക്കോൽ രാജൻ.വി. സുധാകരൻ.കെ.വി.രാജേഷ് ബാബു യൂനിറ്റ് മാനേജർ നിഖിൽ സാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു