തുളുനാട് വാര്‍ഷികവും അവാര്‍ഡ് വിതരണവുംനടന്നു
തുളുനാട് വാര്‍ഷികവും അവാര്‍ഡ് വിതരണവുംനടന്നു

കാഞ്ഞങ്ങാട് : തുളുനാട് മാസികയുടെ പതിനെട്ടാം വാര്‍ഷികവും, അവാര്‍ഡ് വിതരണവും, പുസ്തക പ്രകാശനവും കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരത്തില്‍ വെച്ച് നടന്നു . എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു . അഡ്വ. പി. അപ്പുക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. വി. പി. പി മുസ്തഫ, കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ കെ.വി. സുജാത നോവലിസ്റ്റ് റീജാ ജോസ് ,
ഡോ. സി. ബാലന്‍,
ടി. കെ. ഡി മുഴപ്പിലങ്ങാട്,
വി. വി. പ്രഭാകരൻ,
ടി. കെ. സുധാകരൻ,
എം. വി രാഘവൻ, കെ.കെ.നായർ
ടി. കെ. നാരായണൻ എന്നിവർ സംസാരിച്ചു.കുമാരൻ നാലപ്പാടം ആമുഖഭാഷണം നടത്തി. ചടങ്ങിൽവച്ച് രാഷ്ട്ര കവി ഗോവിന്ദപൈ സ്മാരക കവിത അവാർഡ് നേടിയ രഘുനാഥൻ കൊളത്തൂർ, ഉമാവതി കണ്ണൂർ, ശോഭന ബേഡകംഎന്നിവർക്കും ബാലകൃഷ്ണൻ മാങ്ങാട് സ്മാരക കഥ അവാർഡ് അനുപമ ബാലകൃഷ്ണൻകണ്ണൂർ റെജിമോൻ നീലേശ്വരം എ.എൻ. ഇ. സുവർണ്ണവല്ലി സ്മാരക ലേഖന അവാർഡ് നേടിയ അദ്വൈത് എം. പ്രശാന്ത്തിരുവനന്തപുരം,
പി .എം. സജിത് കുമാർപേരാമ്പ്ര,ഹമീദ് കോട്ടിക്കുളം സ്മാരക നോവൽ അവാർഡ് നേടിയ രാജൻ കരുവാരക്കുണ്ട് മലപ്പുറം,
പി. രവീന്ദ്രനാഥ് തിരുവല്ല കൃഷ്ണചന്ദ്രൻ സ്മാരക വിദ്യാഭ്യാസ അവാർഡ് നേടിയ കൊടക്കാട് നാരായണൻ മാസ്റ്റർ, ഇസ്രത്തൂൽ എ.എൽ. പി സ്കൂൾ ചന്തേര കുഞ്ഞികൃഷ്ണൻ സ്മാരക പത്ര പ്രവർത്തക അവാർഡ് നേടിയ പി.സജിത് കുമാർ,ടി.കെ. പ്രഭാകര കുമാർ രസിശിരോ മണി കോമൻ നായർ സ്മാരക അവാർഡ് നേടിയ രാജേഷ് കക്കാട്ട് സുധാകരൻ കേളോത്ത് എ സി കണ്ണൻ നായർ സ്മാരക അവാർഡ് നേടിയ രാജൻ കൈനി,പി. പി. അടി യോടി കൂർമ്മൽ എഴുത്തച്ഛൻ സ്മാരക അവാർഡ് നേടിയഉണ്ണികൃഷ്ണൻ അണിഞ്ഞ, അനിൽ മണിയറ പത്മജാ ദേവി സ്മിത സ്റ്റാൻലി എന്നിവർക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. വി.പി. ജബ്ബാറിന്റെ വെൽക്കം ടു മലേഷ്യ, ന്റെ മാടായി നഗരെ, മധു നമ്പ്യാരുടെ മധുമൊഴികൾ, പത്മജാ ദേവിയുടെ പൊരുൾ, കൈനി രാജന്റെ ഓർമ്മയിലെ പച്ചത്തുരുത്ത് എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. എൻ.ഗംഗാധരൻ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. കെ. വി. സുരേഷ് കുമാർ സ്വാഗതവും എസ്.എ. എസ് നമ്പൂതിരിനന്ദിയും പറഞ്ഞു