ചെഗുവേര സ്മാരക ആർട്സ് &സ്പോർട്സ് ക്ലബ്ബ് മടികൈ തോട്ടിനാട്ടിന്റെ ജനറൽബോഡി യോഗം ഹോസ്ദുർഗ് എസ് ഐ ശ്രീ സതീശൻ ഉദ്ഘാടനം ചെയ്തു.
ചെഗുവേര സ്മാരക ആർട്സ് &സ്പോർട്സ് ക്ലബ്ബ് മടികൈ തോട്ടിനാട്ടിന്റെ ജനറൽബോഡി യോഗം ഹോസ്ദുർഗ് എസ് ഐ ശ്രീ സതീശൻ ഉദ്ഘാടനം ചെയ്തു.
നമ്മുടെ നാടിനെ ആകെ ഭീതിയിലാഴ്ത്തിയ കള്ളൻ അശോകനെ എറണാകുളത്ത്‌നിന്നും പിടികൂടാൻ പോലീസിനെ സഹായിച്ച ക്ലബ്ബ് മെമ്പർമാരെ അനിമോദിക്കുകയും, പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷതൈ വിതരണം നടത്തുകയും ചെയ്തു. ജനറൽബോഡി യോഗത്തിന്റെ ഭാഗമായി ക്ലബ്ബ് നടത്തിവരുന്ന ചികിത്സാ സഹായനിധിയിൽ നിന്നും നമ്മുടെ പ്രദേശത്തെ ചികിത്സയിൽ കഴിയുന്ന കാഞ്ഞിരപൊയിൽ കൊച്ചുപ്പാറയ്കലിലെ ബാബുവിനും, മുണ്ടോട്ടെ ചന്ദ്രേട്ടനും ചികിത്സാ സഹായം നൽകുകയും ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വി രതീഷ് അധ്യക്ഷനായി. വാർഡ് മെമ്പർ ഷൈലജ, സിപിഎം ലോക്കൽ കമ്മിറ്റി അംഗം സഖാവ് മുകേഷ്, തോട്ടിനാട്ട് ബ്രാഞ്ച് സെക്രട്ടറി സഖാവ് അനീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ശശി സ്വാഗതം പറഞ്ഞു. ജനറൽബോഡി യോഗം പ്രമേയമായി കാഞ്ഞങ്ങാടു നിന്നും മുണ്ടോട്ട് വരെയുള്ള എല്ലാ ബസ് സർവീസുകളും കാഞ്ഞിരപൊയിൽ വരെ സർവീസ് നീട്ടുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികാരികളോട് ആവിശ്യപ്പെടും. കാഞ്ഞിരപൊയിൽ ഗവണ്മെന്റ് ഹൈസ്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തുക എന്നീ രണ്ട് പ്രമേയങ്ങളും യോഗം അവതരിപ്പിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ് : പ്രശാന്ത് ടി
സെക്രട്ടറി : രതീഷ് വി