രണ്ടര മീറ്ററോളം ഉയരത്തിൽ വലിയ പുസ്തകം. അതിൽ നിറയെ കുഞ്ഞു രചനകൾ. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിലാണ് 239 കുട്ടികളുടെ സർഗാത്മക രചനകളുമായി വല്യ പുസ്തകം ഒരുക്കിയത്. വായന വാരാചരണ ഭാഗമായി സ്കൂൾ മുറ്റത്തൊരുക്കിയ പുസ്തകം കാഴ്ചക്കാരെയും വിസ്മയിപ്പിച്ചു
കുഞ്ഞു രചനകൾ നിറഞ്ഞ്
വല്യ പുസ്തകം
ചെറുവത്തൂർ: രണ്ടര മീറ്ററോളം ഉയരത്തിൽ വലിയ പുസ്തകം. അതിൽ നിറയെ കുഞ്ഞു രചനകൾ. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിലാണ് 239 കുട്ടികളുടെ സർഗാത്മക രചനകളുമായി വല്യ പുസ്തകം ഒരുക്കിയത്. വായന വാരാചരണ ഭാഗമായി
സ്കൂൾ മുറ്റത്തൊരുക്കിയ
പുസ്തകം കാഴ്ചക്കാരെയും വിസ്മയിപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളുടെ ചിത്രങ്ങളും രണ്ട് മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികളുടെ കഥകളും പാട്ടുകളുമൊക്കെയാണ് വല്യപുസ്തകത്തിൽ ഉള്ളത്. ചിത്രകാരനും ശിൽപിയുമായ ധനരാജ് മാണിയാട്ടാണ് പുസ്തക മാതൃക തയാറാക്കിയത്. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളുടെ സൃഷ്ടികൾ പുസ്തകത്തിലേക്ക് ചേർത്തു വെച്ചു.
എസ് എസ് കെ മുൻ ഡി പി സി എം കെ വിജയകുമാർ പ്രകാശനവും വായന വാരം ഉദ്ഘാടനവും നിർവഹിച്ചു. കെ. എം അജിത്ത് കുമാർ അധ്യക്ഷനായി. സി എം മീനാകുമാരി, കെ ആർ ഹേമലത സംസാരിച്ചു.
സ്കൂൾ മാനേജർ എ പി പി കുഞ്ഞഹമ്മദ് പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഷൈജിത്ത് കരുവാക്കോട് പാട്ടും കഥകളുമായി കുട്ടികൾക്കൊപ്പം ചേർന്ന് ബാലസഭ ഉദ്ഘാടനം നിർവഹിച്ചു.
ആഴ്ച നക്ഷത്രം ക്വിസ് ഉദ്ഘാടനം, കാലിക്കടവ് രമ്യ ഗ്രന്ഥാലയം സന്ദർശനം, അധ്യാപകരുടെയും രക്ഷിതാക്കളുടെയും കഥകൾ തുടങ്ങിയ പരിപാടികൾ വായന വാരാചരണ ഭാഗമായി നടക്കും
ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിൽ ഒരുക്കിയ കുഞ്ഞു രചനകളുടെ വലിയ പുസ്തകം എം.കെ വിജയകുമാർ പ്രകാശനം ചെയ്യുന്നു.