വാഗ്ദേവത പുരസ്കാര വിതരണം ജൂലൈ രണ്ടിന് ഡോ. എ. വി. അനൂപ് മുഖ്യാതിഥി
വാഗ്ദേവത പുരസ്കാര വിതരണം ജൂലൈ രണ്ടിന്
ഡോ. എ. വി. അനൂപ് മുഖ്യാതിഥി
പുണെ: ജൂലൈ രണ്ടിന് വൈകുന്നേരം ആറു മുതൽ പിംപ്ലെഗുരവ് ശ്രീകൃഷ്ണ ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന വാഗ്ദേവത പുരസ്കാര വിതരണ ചടങ്ങിൽ എ. വി. എ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറും നടനും നിർമ്മാതാവുമായ ഡോ. എ.വി. അനൂപ്
മുഖ്യാഥിതിഥിയായി പങ്കെടുക്കും. 2021ലെ വാഗ്ദേവത പുരസ്കാരത്തിന് പ്രശസ്ത ചമയ കലാകാരൻ പട്ടണം റഷീദിനെയാണ് തിരഞ്ഞെടുത്തത്. 25000 രൂപ ക്യാഷ് അവാർഡും വാഗ്ദേവത ശില്പഫലകവും ചടങ്ങിൽ വെച് സമ്മാനിക്കും. അയോക്കി ഫാബ്രിക്കോൺ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എസ്. ഗണേഷ്കുമാർ, ഏഷ്യൻ എഞ്ചിനീയറിംഗ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സേവ്യർ ജോസഫ്, സരസ്വതി വിശ്വവിദ്യാലയം ചെയർമാൻ കെ. വിശ്വനാഥൻ നായർ, ഡബ്ള്യു. എം. സി പുണെ പ്രൊവിൻസ് പ്രസിഡണ്ട് അഡ്വ. കെ. എം. റോയ്, വിദ്യാ തിലക് കോളേജ് ഡയറക്ടർ ഡോ. പ്രകാശ് ദിവാകരൻ, എം. ഇ. എൽ. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ സുനിൽ ഗോപാലൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഗുരു ധർമ്മ പ്രചാരണ സഭയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ. കെ. ചന്ദ്രശേഖരന്റെ ആത്മകഥയായ “ഇത് എന്റെകഥ”യുടെ പ്രകാശനവും അടുത്തിടെ മധ്യ റെയിൽവേ ജനറൽ മാനേജർ പുരസ്കാരം നേടിയ അനിൽകുമാർ നായരേ ആദരിക്കൽ എന്നിവ ഔദ്യോഗിക പരിപാടിയുടെ ഭാഗമായി നടക്കും.
കലാപരിപാടികൾ
അഷ്ടപദി – മോഹിനിയാട്ടം – കെ. നാരായണമാരാർ, ഷിഖ മാരാർ, ഹരിഹരൻ മാരാർ, ശാലീഷ് ശശിധരൻ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന അഷ്ടപദിക്ക് കലാമണ്ഡലം ഗുരു ഗീതാ നായരും കൂടെ 13 നർത്തകികളും ഒരുക്കുന്ന മോഹിനിയാട്ടം ചുവടുകൾ പരിപാടികൾക്ക് മാറ്റ് കൂട്ടും.
മുഖങ്ങൾ ചെറു നാടകം – ഡോ. എ വി അനൂപും, ഗായികയും സിനിമാ രംഗത്തും പരസ്യ കലാരംഗത്തും കഴിവ് പ്രകടിപ്പിച്ചിട്ടുള്ള നടിയുമായ ശ്രീമതി ലക്ഷ്മി ഗോപകുമാറുമാണ് കുടുംബ ബന്ധങ്ങളെ കുറിച് പറയുന്ന ഈ നാടകത്തിലെ കഥാപാത്രങ്ങൾക്ക് കരുത്തുപകർന്നത്.
ഇതിനു പുറമെ ഇത് കൂടാതെ കേരള സംസ്ഥാന അവാർഡ് നേടിയ പട്ടണം റഷീദിന്റെ “ചമയം” പുസ്തക പ്രദർശനവും വില്പനയും ഉണ്ടാകും. എല്ലാവരെയും ഈ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9823030725, 9604014773.