1500 കേന്ദ്രങ്ങളിൽ ശാസ്ത്ര ചിന്താ കൂട്ടങ്ങൾ ബാലസംഘം:ജില്ലാതല പരിശീലന കളരിനടന്നു
1500 കേന്ദ്രങ്ങളിൽ ശാസ്ത്ര ചിന്താ കൂട്ടങ്ങൾ
ബാലസംഘം:ജില്ലാതല പരിശീലന കളരിനടന്നു
കാഞ്ഞങ്ങാട് :
ബാലസംഘം ജില്ലാസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ജൂലൈ 1 മുതൽ 20 വരെ ജില്ലയിലെ ആയിരത്തി അഞ്ഞൂറ് കേന്ദ്രങ്ങളിൽ നടക്കുന്ന ‘ശാസ്ത്ര ചിന്താ കൂട്ട’ത്തിന് നേതൃത്വം നൽകുന്ന പ്രവർത്തകർക്കുള്ള പരിശീലനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രശസ്ത ശാസ്ത്ര പ്രവർത്തകൻ പ്രൊഫ.പാപ്പൂട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 12 ഏരിയകളിൽ നിന്നായി നൂറിലധികം പ്രവർത്തകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.. പപ്പൻ കുട്ടമത്ത് അധ്യക്ഷത വഹിച്ചു. കെഗംഗാതരാൻ , എം. അനുരാഗ്, പി. കെ മഞ്ജിഷ, ടി. പി രാജേഷ് എന്നിവർ സംസാരിച്ചു.
ബാലസംഘംജില്ലാ കൺവീനർ പി.കെനിഷാന്ത് സ്വാഗതം പറഞ്ഞു
Live Cricket
Live Share Market