
കമ്പവലിയിൽ ഒന്നാം സ്ഥാനം മടിക്കൈ വില്ലേജിന്
മഹിള അസോസിയേഷൻ 13 ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള കാസർഗോഡ് ജില്ല സമ്മേളനം Oct 15, 16, 17 തീയ്യതികളിൽ കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടക്കുകയാണ്. ഇതിന്റെ ഭാഗമായി മടിക്കൈ മേക്കാട്ട് വെച്ച് ഏരിയ തല കമ്പവലി മത്സരം നടന്നു.
9 വില്ലേജുകളിൽ നിന്ന് ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരം കിനാനൂർ വി.സിയും മടിക്കെ വി.സി.യും തമ്മിൽ ഏറ്റുമുട്ടി. അത്യന്തം വാശിയേറിയ മത്സരത്തിൽ മടിക്കൈ വിസി വിജയിച്ചു. മത്സരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ഉദ്ഘാടനം ചെയ്തു. നീലേശ്വരം മുൻസിപ്പൽ ചെയർ പെർസൺ ടി.വി. ശാന്ത സമ്മാനദാനം നടത്തി.
ഏരിയ സെക്രട്ടറി കെ.സുജാത , പ്രസിഡണ്ട് ഇ.ചന്ദ്രവതി, DC അംഗം വിധുബാല, ഏരിയ ട്രഷറർ പി. സാവിത്രി, വില്ലേജ് സെക്രട്ടറി രമ പത്മനാഭൻ , ലോക്കൽ സെക്രട്ടറി ബി. ബാലൻ, പി.സുകുമാരൻ എന്നിവർ നേതൃത്വം നൽകി
Live Cricket
Live Share Market