പടന്നക്കാട് കാർഷിക കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് എസ് എഫ് ഐ ക്ക് വിജയം.
പടന്നക്കാട് കാർഷിക കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് എസ് എഫ് ഐ ക്ക് വിജയം.
നീലേശ്വരം : കാർഷിക സർവ്വകലാശാലയ്ക്ക് കീഴിലെ വിവിദ ക്യാമ്പസുകളിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ പടന്നക്കാട് കാർഷിക കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഇരുപത്തിയാറാമത് തവണയും എസ് എഫ് ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പതിനേഴ് സീറ്റുകളിലേക്കാണ് എസ് എഫ് ഐ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടത്.
വിജയത്തോടനുബന്ധിച്ച് വിജയാഘോഷ പ്രകടനവും വിദ്യാർത്ഥി കൂട്ടായ്മയും ക്യാമ്പസിനകത്ത് നടന്നു. എസ് എഫ് ഐ കാസർഗോഡ് ജില്ല സെക്രട്ടറി ബിപിൻരാജ് പായം ഉദ്ഘടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി മാളവിക രാമചന്ദ്രൻ , ജില്ലാ സെക്രട്ടറിയേറ്റ് അംഗം അക്ഷയ് പിലിക്കോട്, ഏരിയ സെക്രട്ടറി സച്ചിൻ ചായ്യോത്ത് ,ഏരിയ പ്രസിഡന്റ് നിഖിൽ കൃഷ്ണൻ ,ജില്ലാ കമ്മിറ്റി അംഗം നന്ദലാൽ ബങ്കളം, ഏരിയ സെക്രട്ടറിയേറ്റ് അംഗം അശ്വിൻ എന്നിവർ പങ്കെടുത്തു
Live Cricket
Live Share Market