ജില്ലയില്‍ എയിംസ് ഹോസ്പിറ്റല്‍ അനുവദിക്കുക ഓള് കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷന്
ജില്ലയില്‍ എയിംസ് ഹോസ്പിറ്റല്‍ അനുവദിക്കുക ഓള് കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷന്
ജില്ലയുടെ ആരോഗ്യ മേഖലയിലെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലയില്‍ എയിംസ് ഹോസ്പിറ്റല്‍ അനുവദിക്കണമെന്നും, കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി പുതിയകോട്ടമുതല്‍ നോര്‍ത്ത് കോട്ടച്ചേരിവരെ സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ അനുവദിച്ച ഓവര്‍ ബ്രിഡ്ജ് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്നും ഓള് കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ വെച്ച് നടന്ന സമ്മേളനം മുന്‍ പ്രസിഡന്റ് കെ.നാരായണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ വേണുഗോപാല്‍ അദ്യക്ഷനായി, സെക്രട്ടറി ടി.നാരായണന് കുട്ടിനായര്‍, ട്രഷറര്‍ അരുണ്‍ കുമാര്‍ദാസ്, എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.ജി മധുസുദനന്‍ (പ്രസിഡന്റ്) , കെ.എസ് അനൂപ് രാജ് (സെക്രട്ടറി), അരുണ്‍ദാസ് (ട്രഷറര്‍), സി.കെ വേണുഗോപാലനെ മേല്‍ക്കമ്മറ്റി അംഗമായി നിയമിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.