ബഷീർ ഓർമ്മയിൽ ഇമ്മിണി ബല്യ ബഷീർ ബഷീർ അനുസ്മരണവും എഴുത്ത് പെട്ടി ഉദ്ഘാടനവും നടന്നു.
ബഷീർ ഓർമ്മയിൽ ഇമ്മിണി ബല്യ ബഷീർ
ബഷീർ അനുസ്മരണവും എഴുത്ത് പെട്ടി ഉദ്ഘാടനവും നടന്നു.
കരിവെള്ളൂർ : കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ പുതുക്കി ഇമ്മിണി ബല്യ ബഷീർ .
വായന പക്ഷാചരണത്തിന്റെ ഭാഗമായി പാട്ടിയമ്മ എ.യു.പി.സ്കൂൾ വിദ്യാരംഗവും പാലക്കുന്ന് പാഠശാല ഗ്രന്ഥാലയവും ആണൂർ കിഴക്ക് കൃഷ്ണപ്പിള്ള വായനശാല ആന്റ് ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി റിട്ട. എ.ഇ.ഒ. എം.കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം ടി.വി.നാരായണൻ വിദ്യാലയത്തിലേക്ക് രണ്ടു എഴുത്ത് പെട്ടി കൈമാറി. സ്കൂൾ പ്രധാനാധ്യാപിക എ.വി. മീന ഏറ്റു വാങ്ങി. വി.വി.പ്രദീപൻ അധ്യക്ഷത വഹിച്ചു. കൊടക്കാട് നാരായണൻ , ടി.സുനിൽ , കെ.രാജേഷ്, എൻ.സിന്ധു , എം. അമ്പു ക്കുഞ്ഞി, എൻ.വി. പ്രകാശൻ ,കെ.സുഷമ സംസാരിച്ചു.
Live Cricket
Live Share Market