മടിക്കൈയിലെ നേന്ത്രവാഴക്കുലകൾ കെട്ടികിടക്കുകയാണ്.ആവശ്യക്കാരെ കണ്ടെത്തി സഹായിക്കാൻ അഭ്യർത്ഥിക്കുന്നു.
മടിക്കൈയിലെ നേന്ത്രവാഴക്കുലകൾ കെട്ടികിടക്കുകയാണ്.ആവശ്യക്കാരെ കണ്ടെത്തി സഹായിക്കാൻ അഭ്യർത്ഥിക്കുന്നു.
ജില്ലയിൽ ഏറ്റവും കൂടുതൽ നേന്ത്രവാഴ കൃഷി ചെയ്തുവരുന്ന മടിക്കൈയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കാലാവസ്ഥ വ്യതിയാനം മൂലം വാഴ കൃഷിക്കാർ വലിയ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി
ശക്തമായ മഴയാണ് ജില്ലയിലെങ്ങും ലഭിച്ചത്.
വിളവെടുപ്പിന് പാകമായ നേന്ത്രക്കുലകൾ സമൃദ്ധമായ വാഴത്തോട്ടങ്ങൾ ശക്തമായ മഴയിൽ വെള്ളത്തിലായി. വെള്ളം ചീഞ്ഞതും കാറ്റിൽ ചുവടു പറിക്കും കുറേ വാഴകൾ നശിച്ചു. ഈ ദുരിതത്തിൽ ആവശ്യക്കാർ കുറഞ്ഞത് ഇരട്ട പ്രഹരമായി.
ഇന്നലെ വൈകിട്ട് വരെ ഒന്നാം നമ്പർ വാഴക്കുലകൾ ആറ് ക്വിന്റലും രണ്ടാം നമ്പർ 25 ക്വിന്റലും മൂന്നാം നമ്പർ 30 ക്വിന്റലുമാണ് വാങ്ങാൻ ആവശ്യക്കാർ വരുന്നതും കാത്ത് മടിക്കൈ വി.എഫ്.സി.കെ ഓഫീസിൽ കെട്ടികിടക്കുന്നത്. മൂന്നാം നമ്പർ നേന്ത്രക്കായയ്ക്ക് വിപണിയിൽ ആവശ്യക്കാർ പൊതുവെ കുറവാണെന്നതാണ് സങ്കടം. ഇത്തവണ സീസൺ തുടക്കത്തിൽ 60 മുതൽ 62 രൂപവരെ നേന്ത്ര കായയ്ക്ക് വില ലഭിച്ചിരുന്നു. ഇപ്പോൾ 30 രൂപയാണ് വില. വായ്പയെടുത്ത് കൃഷിക്കിറക്കുന്ന കർഷകർക്ക് മുടക്കു മുതൽ പോലും തിരിച്ചു കിട്ടാത്ത സ്ഥിതിയാണ് ഉള്ളത്.
ഈ സാഹചര്യത്തിൽ കർഷകരെ ചേർത്തുപിടിച്ച് ആവശ്യക്കാരെ കണ്ടെത്താനും വാഴക്കുലകൾ വാങ്ങിക്കാനും കഴിയാവുന്ന സഹായങ്ങൾ ചെയ്യണമെന്നും ആവശ്യക്കാരിലേക്ക് ഈ വിവരം എത്തിച്ചു നൽകണമെന്നും അഭ്യർത്ഥിക്കുന്നു.
ഓർഡർ ചെയ്യാൻ വി എഫ് സി കെ യിലെ നമ്പറിലേക്ക് വിളിക്കാം.
വില
1- നമ്പർ -42/ Kg
2 – നമ്പർ 32/kg
3 – നമ്പർ 15/kg
നമ്പർ : 8089150773
എന്ന്
ബേബി ബാലകൃഷ്ണൻ
പ്രസിഡന്റ്
കാസർകോട് ജില്ലാ പഞ്ചായത്ത്