ഉസ്ക്കൂള് ഓര്‍മ്മ – 88 ‘* *▪️34 വര്‍ഷങ്ങള്‍ക്ക് ശേഷം മടിക്കൈ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 1987- 88 ബാച്ച് വിദ്യാര്‍ത്ഥികള്‍* *ഒത്തുചേര്‍ന്നു.*
*’ ഉസ്ക്കൂള് ഓര്‍മ്മ – 88 ‘*
*▪️34 വര്‍ഷങ്ങള്‍ക്ക് ശേഷം മടിക്കൈ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 1987- 88 ബാച്ച് വിദ്യാര്‍ത്ഥികള്‍* *ഒത്തുചേര്‍ന്നു.*
നീലേശ്വരം▪️ സ്കൂള്‍ ഓര്‍മ്മയില്‍ അവര്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തു ചേര്‍ന്നു. മടിക്കൈ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 1987- 88 ബാച്ചില്‍ പഠിച്ചവരാണ് സ്കൂള്‍ ഹാളില്‍ ഒത്തുചേര്‍ന്നത്. ‘ ഉസ്ക്കൂള് ഓര്‍മ്മ – 88 ‘ എന്ന കൂട്ടായ്മയില്‍ സഹപാഠികളും അവരുടെ കുടുംബാംഗങ്ങളുമടക്കം തെണ്ണൂറ് പേരോളം പങ്കെടുത്തു. വിവിധ കലാപരിപാടികളും വാര്‍ഷിക ജനറല്‍ ബോഡി യോഗവും ചേര്‍ന്നു. പരിപാടി വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു. കെ വി മുരളീധരന് അധ്യക്ഷനായി. അധ്യാപകരായ എ നാരായണന്, ടി വി കുഞ്ഞാമന് എന്നിവരെ ആദരിച്ചു. എഴുത്തുകാരനായ ഉപേന്ദ്രന് മടിക്കൈ, വാദ്യകലാകാരന് മടിക്കൈ ഉണ്ണികൃഷ്ണന്, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ എന്നിവരെ അനുമോദിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ടി രാജന്, പഞ്ചായത്തംഗം കെ ബാലകൃഷ്ണന്, എം വിനോദ് എന്നിവര്‍ സംസാരിച്ചു. മടിക്കൈ ഉണ്ണികൃഷ്ണന് സ്വാഗതവും ഇ കൃഷ്ണന് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഇ കൃഷ്ണന് (പ്രസിഡന്റ്), മടിക്കൈ ഉണ്ണികൃഷ്ണന് (സെക്രട്ടറി), സി ഗോപിനാഥന് (ട്രഷറര്‍).