കനിവ് ഹോം കെയർ പാലിയേറ്റീവ് സൊസൈറ്റിക്ക് ഉപകരണങ്ങൾ നൽകി ബാങ്ക് ഓഫ് ബറോഡ
കനിവ് ഹോം കെയർ പാലിയേറ്റീവ് സൊസൈറ്റിക്ക് ഉപകരണങ്ങൾ നൽകി ബാങ്ക് ഓഫ് ബറോഡ
കാഞ്ഞങ്ങാട് : ജില്ലയിലെ കിടപ്പിലായ രോഗികളെയും മാരക രോഗത്തിന് അടിമപ്പെട്ടവരെയും വീടുകളിൽ പോയി സ്വാന്തന പരിചരണം നടത്തുന്ന കനിവ് ഹോം കെയർ പാലിയേറ്റീവ് സൊസൈറ്റിക്ക് ഹോസ്പിറ്റൽ കട്ടിൽ, ബെഡ്, വീൽചെയറുകൾ തുടങ്ങിയ ഉപകരണങ്ങൾ നൽകി കാഞ്ഞങ്ങാട് ബറോഡ ബാങ്ക്.
കാഞ്ഞങ്ങാട് വെച്ചു നടന്ന ചടങ്ങിൽ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ച് മാനേജർ നൈനീസിൽ നിന്ന് കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ Dr രാംദാസ് ഏറ്റുവാങ്ങി.യോഗത്തിൽ കനിവ് കാസറഗോഡ് ജില്ലാ സെക്രട്ടറി പി പി സുകുമാരൻ, കാഞ്ഞങ്ങാട് ഏരിയ കോർഡിനേറ്റർ പ്രിയേഷ് കാഞ്ഞങ്ങാട്, കനിവ് മുനിസിപ്പൽ സെക്രട്ടറി കെ.വി രതീഷ് , പ്രസിഡന്റ് അനിൽ ഗാർഡർ വളപ്പ്, വിപിൻ ബല്ലത്ത്,ബാങ്ക് ഓഫ് ബറോഡ അസിസ്റ്റന്റ് മാനേജർ നവീൻ കെ എന്നിവർ സംസാരിച്ചു
Live Cricket
Live Share Market