ജൂലായ് 5 ബഷീർ അനുസ്മരണത്തോടനബന്ധിച്ച് ആർ.ആർ എം.ജി.യു.പി.സ്ക്കൂൾ കീക്കാനിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു

ബഷീർ അനുസ്മരണവും കഥാപാത്ര രംഗാവിഷ്ക്കാരവും

കീക്കാൻ .. ജൂലായ് 5 ബഷീർ അനുസ്മരണത്തോടനബന്ധിച്ച് ആർ.ആർ എം.ജി.യു.പി.സ്ക്കൂൾ കീക്കാനിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു

മദർ പി ടി എ പ്രസിഡണ്ട് പ്രീതി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനധ്യാപിക ഗീത.ഏ.വി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കാരം ഏറ്റവും ആകർഷകമായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ കുട്ടികൾ കഥാപാത്രങ്ങളായി വേഷം മാറി. ഏവർക്കും ഇനി ഒരിക്കലും മറക്കാനാവാത്ത വിധം ബഷീർ കഥാപാത്രങ്ങൾ അവരുടെ മനസ്സിൽ മായാത്ത ഇടം നേടി..താൻ കഥാപാത്രമായ ബഷീറിൻ്റെ പുസ്തകങ്ങളുമായാണ് കഥാപാത്രങ്ങൾ രംഗത്തെത്തിയത്. പാത്തുമ്മയുടെ ആടും ബഷീറിൻ്റെ ഗ്രാമഫോണും ആ മാങ്കോസ്റ്റിൻ മരത്തണലിലെ ചാരുകസേരയും റോജാ രാജകുമാരി എന്ന ബഷീറിൻ്റെ ഇഷ്ടഗാനവും പരിചയപ്പെടുത്തിയപ്പോൾ കുട്ടികൾ ആവേശഭരിതരായി. പുസ്തക പ്രദർശനവും കഥാപാത്രപ്രദർശനവും ഉണ്ടായിരുന്നു. ഒപ്പം അധ്യാപികമാരുടെ കലാപരിപാടികളും രംഗം കൊഴുപ്പിച്ചു. വിദ്യാരംഗം കൺവീനർ രേഷ്മ വി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീലത പി ചടങ്ങിന് നന്ദി പറഞ്ഞു.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close