വായനാ മാസാ ചാരണവും ബാലസാഹിത്യ പുസ്തകോത്സവവും നടന്നു.
വായനാ മാസാ ചാരണവും ബാലസാഹിത്യ പുസ്തകോത്സവവും നടന്നു.
കാഞ്ഞങ്ങാട്: കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബാലസാഹിത്യ പ്രസിദ്ധീകരണ പ്രസ്ഥാനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കാഞ്ഞങ്ങാട് പത്മശ്രീ ബുക്സുമായി സഹകരിച്ച് വിദ്യാലയങ്ങളിൽ ബാലസാഹിത്യ പുസ്തകോത്സവം സംഘടിപ്പിച്ചു വരികയാണ്. വിദ്യാർത്ഥികൾക്ക് ബാല സാഹിത്യ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ കാണുവാനും പരിചയപ്പെടാനും വാങ്ങുവാനും അവസരമൊരുക്കുക എന്നതാണ് പുസ്തകോത്സവത്തിന്റെ ഉദ്ദേശം. ഒരു കുട്ടിക്ക് ഒരു പുസ്തകം എങ്കിലും എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. രാമനഗരം ഹയർ സെക്കൻ്ററി സ്കൂളിൽ ഇതിന്റെ ഭാഗമായി വായന മാസാചരണവും ബാലസാഹിത്യ പുസ്തകോത്സവവും സംഘടിപ്പിച്ചു. കവിയും കേന്ദ്ര സാംസ്കാരിക വകുപ്പ് സീനിയർ ഫെലോയുമായ നാലപ്പാടം പത്മനാഭൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ സതീഷ് കുമാർ എം പി. അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ദീപ ടീച്ചർ, കവിയും അധ്യാപകനുമായ ബിജു കാഞ്ഞങ്ങാട് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി അശോകൻ മാസ്റ്റർ സ്വാഗതവും വിദ്യാരംഗം കൺവീനർ കവിത എലിസബത്ത് എബ്രഹാം നന്ദിയും പറഞ്ഞു. പത്മശ്രീ പുസ്തകനിധി പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു . ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തക ങ്ങളുമായി പത്മശ്രീ പുസ്തക വണ്ടിയിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തക വിതരണവും നടന്നു