പെരിയ ശ്രീനാരായണ കോളേജിൽ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു
പെരിയ ശ്രീനാരായണ കോളേജിൽ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു
.
പെരിയ : രക്തദാനം മഹാദാനം എന്ന ആശയത്തെ മുൻനിർത്തി പെരിയ ശ്രീനാരായണ കോളേജിൽ രക്ത നിർണയ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ശ്രീനാരായണ കോളേജ് എൻ എസ് എസ് യൂണിറ്റ്,കാസർഗോഡ് ഗവൺമെന്റ് ഹോസ്പിറ്റൽ, ബ്ലഡ് ഡോണേഴ്സ് കാസർഗോഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് രക്തഗ്രൂപ്പ് നിർണയവും രക്തദാനവും സംഘടിപ്പിച്ചത്. കോളേജ് ചെയർമാൻ രാജൻ പെരിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോക്ടർ കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. കോളേജ് സൂപ്രണ്ട് സി. മനോഹരൻ, ഡോക്ടർ സൗമ്യ നായർ, കോളേജ് യൂണിയൻ ചെയർമാൻ കെ.അഖിൽ,നന്ദന. പി എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പങ്കജ് അയിക്കോമത്ത് സ്വാഗതവും വോളണ്ടിയർ സെക്രട്ടറി അശ്വിനി.ബി നന്ദിയും പറഞ്ഞു .
Live Cricket
Live Share Market