ടീച്ചേഴ്സ് അക്കാദമി ചീമേനി പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റർ 2022 – 23 ബാച്ചിന്റെ സാഹിത്യസമാജം ഉദ്ഘാടനം ചെയ്തു.
സാഹിത്യ സമാജം ഉദ്ഘാടനം ചെയ്തു.
………………..
ടീച്ചേഴ്സ് അക്കാദമി ചീമേനി പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റർ 2022 – 23 ബാച്ചിന്റെ സാഹിത്യസമാജം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക വിദ്യാർത്ഥി എം. അഞ്ജലിയുടെ അദ്ധ്യക്ഷതയിൽ പ്രഭാഷകനും അദ്ധ്യാപകനുമായ ശ്രീ. വിനോദ് ആലന്തട്ട ഉദ്ഘാടനം നിർവ്വഹിച്ചു. നാടക പ്രവർത്തകൻ വിജേഷ് കാരി മുഖ്യപ്രഭാഷണം നടത്തി. ലത.എവി [പ്രിൻസിപ്പാൾ ],ധനേഷ് . ടിപി, അദ്ധ്യാപികമാരായ സബിത.ഇപിവി, വീണ.എം.വി,മഞ്ജുഷ. പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അദ്ധ്യാപക വിദ്യാർത്ഥികളായ റംസീന.എസ് സ്വാഗതവും നൂറാ ഹൈ നി. പി പി നന്ദിയും പറഞ്ഞു. തുടർന്ന് അദ്ധ്യാപക വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
Live Cricket
Live Share Market