യാദവ സഭ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശിവരാമൻ മേസ്ത്രിയെ മാധവം കലാ-സാംസ്‌കാരിക കൂട്ടായ്മ ആദരിച്ചു.
കാഞ്ഞങ്ങാട്: യാദവ സഭ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശിവരാമൻ മേസ്ത്രിയെ മാധവം കലാ-സാംസ്‌കാരിക കൂട്ടായ്മ ആദരിച്ചു.
പയ്യാവൂർ മാധവൻ പൊന്നാടയണിച്ചു. എം.എസ്.സി. സ്റ്റാറ്റിസിറ്റിക്‌സിൽ ഒന്നാം റാങ്ക് നേടിയ ക്ഷേമ കെ.കുഞ്ഞിക്കണ്ണനെയും പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഖില, അഖിത, ജ്യോതിക, അർജുൻ, ഉദയ്കൃഷ്ണ എന്നിവരെയും ത്വയ്‌ക്ക്വോൻഡോ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ദേവനന്ദയേയും അനുമോദിച്ചു. പ്രസിഡന്റ് വയലപ്രം കൃഷ്ണൻ അധ്യക്ഷനായി. ബാബുകുന്നത്ത്, ജനാർദനൻ പുല്ലൂർ, ബി.രത്‌നാകരൻ, ഗോപാലൻ കണ്ണോത്ത്, എം.കെ.വിനോദ്കുമാർ, ശ്രീജിത്ത് മണലിൽ, ഹരിശ്രീ ശശി എന്നിവർ സംസാരിച്ചു.
ഫോട്ടോ :1,യാദവ സഭ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശിവരാമൻ മേസ്ത്രിയെ മാധവം കലാ-സാംസ്‌കാരിക കൂട്ടായ്മ ആദരിക്കുന്നു.
ഫോട്ടോ 2,യാദവ സഭ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശിവരാമൻ മേസ്തിരിയെയും വിവിധ രംഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മാധവം കലാസാംസ്കാരിക നവമാധ്യമ കൂട്ടായ്മ അനുമോദിച്ചപ്പോൾ