മാട്ടുമ്മൽ ചെഗുവേര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മഴയിൽ ഉത്സവം സംഘടിപ്പിച്ചു. മത്സരത്തിലെ വ്യത്യസ്തത കാണികളിൽ കൗതുകമുണർത്തി.
മാട്ടുമ്മൽ ചെഗുവേര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മഴയിൽ ഉത്സവം സംഘടിപ്പിച്ചു.
മത്സരത്തിലെ വ്യത്യസ്തത കാണികളിൽ കൗതുകമുണർത്തി. കൊളവയൽ : പോയ കാലത്തിന്റെ കാർഷിക സംസ്കൃതി വീണ്ടെടുക്കാൻ മാട്ടുമ്മൽ കൊളവയൽ പ്രദേശത്തെ ജനങ്ങളെയാകെ വയലിൽ ഇറക്കി മാട്ടുമ്മൽ ചെഗുവേര ആർട്ട്സ്& സ്പോർട്ട്സ് ക്ലബ്ബ് . ജീവകാരുണ്യ പ്രവർത്തനത്തിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച ചെ ഗുവേരയുടെ മഴയുത്സവം കാണാനുംഅതിൽ പങ്കാളിയാവാനും നൂറു കണക്കിനാളുകൾ എത്തിച്ചേർന്നു.
ക്ലബ്ബ് പ്രസിഡണ്ട് സജീഷ് കൊളവയലിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ഷിജു മാഷ് ഉൽഘാടനം നിർവ്വഹിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി മെമ്പർ കമലാക്ഷൻ കൊളവയൽ ആശംസ നേർന്നു . ക്ലബ്ബ് സെക്രട്ടറി രജ്ഞിത്ത് സ്വാഗതം പറഞ്ഞു .
നാടൻ പാട്ട് കലാകാരൻ രവി വാണിയമ്പാറയുടെ നാടൻ പാട്ട്; കുട്ടികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും നൃത്തങ്ങൾ, ഓട്ട മൽസരം; ഉറിയടി മൽസരം; തലയണയടി മത്സരം,പുരുഷ വനിത കമ്പവലി; മ്യൂസിക്കൽ ചെയർ
തുടങ്ങി വിവിധങ്ങളായ കലാ; കായിക പരിപാടികൾ അരങ്ങേറി
ഭാരവാഹികളായ സെക്രട്ടറി രജ്ഞിത്ത് മാട്ടുമ്മൽ, പ്രസിഡണ്ട്
സജീഷ് കൊളവയൽ
അനീഷ് മാട്ടുമ്മൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
വിജയികൾകുള്ള സമ്മാനദാനം മാട്ടമ്മൽസിപിഎം . ഒന്ന്; രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരായ രവി കൊളവയൽ; അഭിമന്യു എന്നിവർ നിർവ്വഹിച്ചു.