ജനകീയ കലകൾ വേരുകളാഴ്ത്തിയിടത്ത് കലാപത്തിന് സാധ്യതയേ തുമില്ലെന്ന് പ്രമുഖ പ്രഭാഷകൻ ഡോ. വത്സൻ പിലിക്കോട് അഭിപ്രായപ്പെട്ടു. മടിക്കൈ സെക്കന്റ് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗമടക്കമുള്ള വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം
കലയുള്ളിടത്ത് കലാപമില്ല.
* ഡോ. വത്സൻ പിലിക്കോട്
കാഞ്ഞങ്ങാട്: ജനകീയ കലകൾ വേരുകളാഴ്ത്തിയിടത്ത് കലാപത്തിന് സാധ്യതയേ തുമില്ലെന്ന് പ്രമുഖ പ്രഭാഷകൻ ഡോ. വത്സൻ പിലിക്കോട് അഭിപ്രായപ്പെട്ടു. മടിക്കൈ സെക്കന്റ് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗമടക്കമുള്ള വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കല സർവ്വവ്യാപിയാണ്. മാനവ സംസ്ക്കാരത്തിന്റെ അടിത്തറയായാണ് അത് വർത്തിക്കുന്നത്. ഭേദ ചിന്തകൾക്കതീതമായി മനുഷ്യനെ ഒന്നിച്ചു നിർത്തുന്ന ഏകകം കൂടിയാണത്. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യമായ തിരിച്ചറിവിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുന്നതിൽ സ്കൂൾ തല ക്ലബ്ബുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. അദ്ദേഹം പറഞ്ഞു. കോവി ഡാനന്തര ലോകത്ത് വിദ്യാഭ്യാസ പ്രക്രിയയെ സജീവമാക്കി നിർത്തുന്നതിൽ സ്കൂൾ ക്ലബ്ബുകൾക്ക് നിർണ്ണായക സ്വാധീനമുണ്ട്. പ്രാദേശിക ചരിത്ര നിർമ്മിതി തൊട്ട് ജനകലയുടെ ഭാവതലങ്ങൾ വരെ അനുഭവിച്ചറിയുന്നതിന് ഇത് കുട്ടികളെ പ്രേരിപ്പിക്കുന്നത്. ക്ലാസ് മുറിക്കു പുറത്തെ ഈ അധിക പഠന സാധ്യതകൾ മേന്മയുള്ള ഒരു വിദ്യാഭ്യാസ പ്രക്രിയ യാഥാർത്ഥ്യമാക്കുവാൻ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. കലയും ശാസ്ത്രവും സാഹിത്യവും ഭാഷയുമെല്ലാം അനുഭവത്തിന്റെ നേരറിവിലൂടെ പഠിക്കുമ്പോൾ വിവേകമുള്ള ഒരു തലമുറയുടെ രൂപപ്പെടലിനും അതു വഴി തെളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് പി.സുരേശൻ അധ്യക്ഷത വഹിച്ചു. രാജേഷ് സ്കറിയ, ബിന്ദു പി.ഡി., കൃഷ്ണൻ കെ.വി , ബാബുരാജ് എ, ഷിനോ തോമസ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ പി.സുരേഷ് കുമാർ സ്വാഗതവും വിദ്യാരംഗം കൺവീനർ സതീഷ് ബാബു നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ കവിതാലാപനവും വിവിധ മത്സര വിജയി കൾക്കുള്ള സമ്മാനദാനവും പരിപാടിയുടെ ഭാഗമായി നടന്നു.