ലഹരി ബോധവൽക്കരണ ക്ലാസും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു.

ലഹരി ബോധവൽക്കരണ ക്ലാസും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു.

വേലാശ്വരം: അജാനൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് വികസന സമിതി,കുടുംബശ്രീ എ.ഡി.എസ്, കാഞ്ഞങ്ങാട് ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വേലാശ്വരം വിശ്വഭാരതി ക്ലബ്ബിൽ വച്ച് ലഹരി ബോധവൽക്കരണ ക്ലാസും എസ്.എസ്.എൽ.സി, പ്ലസ് ടു, മറ്റ് വിവിധ പരീക്ഷകളിൽ ഉന്നത വിജയികളെ എന്നിവർക്കുള്ള അനുമോദനവും നടന്നു. മൂന്നാം വാർഡിനകത്തെ 47 വിദ്യാർത്ഥികളെയാണ് ഉപഹാരങ്ങൾ നൽകി അനുമോദിച്ചത്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഡോക്ടർ വി. ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ സമ്മാനിച്ചു . ഇന്നത്തെ യുവാക്കൾക്കും വിദ്യാർഥി, വിദ്യാർത്ഥിനി കൾക്കും ഫുട്ബോൾ, വോളിബോൾ, വായന, കല തുടങ്ങിയവയുടെ ലഹരി കുത്തിവയ്ക്കാൻ കുടുംബശ്രീകൾ, പള്ളികമ്മിറ്റികൾ, അമ്പല കമ്മിറ്റികൾ, വായനശാലകൾ എന്നിവയുൾ കൊള്ളുന്ന സമൂഹം തയ്യാറാവണമെന്നും എന്നാൽ മാത്രമേ മറ്റ് ലഹരികൾക്ക് അടിമപ്പെടാതെ അവരെ നേർവഴിയിൽ നടത്താൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീ ഷ് മുഖ്യാതിഥിയായി സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ പി. കൃഷ്ണൻ, അഡ്വക്കറ്റ് എൻ. ഗംഗാധരൻ എന്നിവർ ആശംസകൾ നേർന്നു. ജനമത്രി ബീറ്റ് ഓഫീസർ കെ.രഞ്ജിത്ത് കുമാർ ലഹരി ബോധവൽക്കരണ ക്ലാസ്സ് കൈകാര്യം ചെയ്തു. എ.ഡി.എസ് സെക്രട്ടറി കെ. സുമതി സ്വാഗതവും സി.ഡി.എസ് മെമ്പർ വി. ഓമന നന്ദിയും പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close