സ്നേഹാലയത്തിൽ സഹായഹസ്തവുമായി ഹോസ്ദുർഗ് ജനമൈത്രി പോലീസ്

സ്നേഹാലയത്തിൽ സഹായഹസ്തവുമായി ഹോസ്ദുർഗ് ജനമൈത്രി പോലീസ്

കാഞ്ഞങ്ങാട് : അമ്പലത്തറ സ്നേഹാലയത്തിൽ സഹായഹസ്തവുമായി ഹോസ്ദുർഗ് ജനമൈത്രി പോലീസ്. കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലും വഴിതെറ്റിഎത്തിയവരെയും അവശരെയും പലപ്പോഴായി ജനമൈത്രി പോലീസ് കണ്ടെത്തിയപ്പോൾ അവർക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കി പിന്തുണ നൽകിയത് അമ്പലത്തറയിലുള്ള സ്നേഹാലയമായിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് എട്ടിന് വഴിതെറ്റി എത്തിയ ജാർഖണ്ഡ് സ്വദേശിയായ ഇബ്രാഹിം ബാദ്ഷാ മുതൽ ഈ വർഷം ആഗസ്ത് അഞ്ചിന് ആരോരുമില്ലാതെ ടൗണിൽ അലഞ്ഞുതിരിയുന്നതായി കാണപ്പെട്ട നാരായണൻ വരെ നിരവധിപേർക്ക് ആശ്വാസമായിരുന്നു സ്നേഹാലയം. തങ്ങളെ സഹായിക്കുന്ന സ്നേഹാലയത്തിന് പ്രത്യുപകാരം ചെയ്യുന്നതിനായി ഹോസ്ദുർഗ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ തീരുമാനിക്കുകയും അവർ കൂടിച്ചേർന്ന് ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളുമായി അമ്പലത്തറയിൽ എത്തിച്ചേരുകയുമായിരുന്നു.ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ,ഇൻസ്‌പെക്ടർ കെ പി ഷൈൻ എന്നിവരുടെ നേതൃത്വത്തിൽഎത്തിച്ചേർന്ന പോലീസ് ഉദ്യോഗസ്ഥർ സഹായം സ്നേഹാലയം ഡയരക്ടർ ഈശോദാസിന് കൈമാറി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ രഞ്ജിത്ത് കുമാർ, ടി വി പ്രമോദ്, ദിവ്യ, രമ്യ എന്നിവർ ഉൾപ്പെടെ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close