കർഷക ദിനത്തിൽപഴമയിലെ പുതുമ തേടി കാലിച്ചാനടുക്കത്തെ കുട്ടികളുടെ നാട്ടറിവ് മേള കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ
കർഷക ദിനത്തിൽപഴമയിലെ പുതുമ തേടി കാലിച്ചാനടുക്കത്തെ കുട്ടികളുടെ നാട്ടറിവ് മേള
കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ
ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ മനോരമ നല്ല പാഠം സ്കൗട്ട് ആന്റ് ഗൈഡ്, മാതൃഭൂമി സീഡ് ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ പഴയ കാല കാർഷിക, വീട്ട് ഉപകരണങ്ങളുടെ പ്രദർശനം നടന്നു
താളിയോല രാമായണം, നുകം, ആമാടപ്പെട്ടി, പറ, ഉവ്വേണി, കട്ടക്കൊയി തുടങ്ങിയ ഇരുനൂറോളം സാധനങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. കുട്ടികൾ കൗതുകത്തോടെ നോക്കിക്കണ്ടു. പ്രദർശനം ഹെഡ്മിസ്ട്രസ് ഷേർളി ജോർജ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ.പി ബാബു, സ്റ്റാഫ് സെക്രട്ടറി കെ വി പത്മനാഭൻ , മലയാള മനോരമ നല്ല പാഠം കോഡിനേറ്റർമാരായവി.കെ ഭാസ്കരൻ ,പി പ്രമോദിനി, സീഡ് കോഡിനേറ്റർ കെ.ബേബി, സൂര്യജിത്, അഭിനവ് ഷാനു , എന്നിവർ സംസാരിച്ചു
കൂടുതൽ സാധനങ്ങൾ കൊണ്ടുവന്ന് പ്രദർശിപ്പിച്ച ദിയ പ്രേം പ്രാർശനത്തിലെ താരമായി.