മടിക്കൈ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു*

*മടിക്കൈ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു*


മടിക്കൈ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ കർഷകദിനം ആചരിച്ചു.മൃഗാശുപത്രി പരിസരത്തു നിന്നും ആരംഭിച്ച കൃഷിദർശൻ ഘോഷയാത്രയോടെ കർഷക ദിനാചരണ പരിപാടികൾക്ക് തുടക്കമായി. ബഹു കാഞ്ഞങ്ങാട് എംഎൽഎ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാർത്ഥി കർഷകൻ ഉൾപ്പെടെ 9 പേരെ എംഎൽഎ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രീത.എസ്. അധ്യക്ഷയായിരുന്നു.സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന ഒരു ലക്ഷം കൃഷിത്തോട്ടങ്ങളുടെ മടിക്കൈ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ചാളക്കടവിലെ പി. ഇച്ചിര യുടെ കൃഷിയിടത്തിൽ വാഴ കൃഷിക്ക് തുടക്കമിട്ടുകൊണ്ട് കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ശ്രീലത.കെ.വി,മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ.എം,കാഞ്ഞങ്ങാട് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഡോ. ഷീബ പി.ടി,മടിക്കൈ കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സത്യ.പി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ പത്മനാഭൻ.സി, ഗ്രാമപഞ്ചായത്ത് മെമ്പർ എ. വേലായുധൻ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമാരായ സി.പ്രഭാകരൻ,കെ.വി. കുമാരൻ, എം.രാജൻ,ജില്ലാ കാർഷിക വികസന സമിതി അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ ,കാർഷിക വികസന സമിതി അംഗം ബി.ബാലൻ, കൃഷി അസിസ്റ്റൻറ് നിഷാന്ത്. പി. വി. എന്നിവർ സംസാരിച്ചു. മുതിർന്ന കർഷകനായ കാഞ്ഞിരക്കൽ കുഞ്ഞിരാമൻ,കുമാരൻ കുണ്ടേന,പി.കൃഷ്ണൻ ചാളക്കടവ്,ജോസഫ് മാസ്റ്റർ.വി.എ. പള്ളത്തുവയൽ, ഉഷ.സി, മഠത്തിൽ കൃഷ്ണൻ, സന്തോഷ്.എം, അനിൽ കറുകവളപ്പ്,വിദ്യാർത്ഥി കർഷകനായ ആദിദേവ്.കെ. മലപ്പച്ചേരി എന്നിവരെയാണ് ആദരിച്ചത്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close