കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, അജാനൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ കർഷകദിനം ആചരി ച്ചു.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, അജാനൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ കർഷകദിനം ആചരി ച്ചു.
വെള്ളിക്കോത്ത് : അജാനൂർ കൃഷിഭവന്റെ റയും ഗ്രാമപഞ്ചായത്തിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ ആഗസ്റ്റ് 17 ബുധനാഴ്ച കർഷക ദിനം ആചരിച്ചു.കർഷക ദിനത്തിന്റെ ഭാഗമായി രാവിലെ 8 മണി മുതൽ എല്ലാ വാർഡുകളിലും മെമ്പർമാരുടെ നേതൃത്വത്തിൽ കൃഷിയിടം തയ്യാറാക്കി നടീൽ നടന്നു . തുടർന്ന് രാവിലെ 9.30 ന് കർഷകരും ജനപ്രതിനിധികളുംഅജാനൂർ ഗ്രാമപഞ്ചായത്ത് പരിസരത്തുനിന്നും ഘോഷയാത്രയുടെ അകമ്പടിയോടെ അടോട്ട് ജോളി ക്ലബ്ബ് ഓപ്പൺ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്ന് കർഷകദിന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരൻപരിപാടിയുടെ ഉദ്ഘാടനവും കർഷകരെ ആദരിക്കൽ ചടങ്ങും നിർവഹിച്ചു.അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. വീണാറാണി പദ്ധതി വിശദീകരണം നടത്തും. അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മീന. കെ
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീ ബ ഉമ്മർ,, അജാനൂർ പഞ്ചായത്ത് അംഗം എം.ബാലകൃഷ്ണൻ, എ. കൃഷ്ണൻ,
കെ വിശ്വനാഥൻ,
എ. കുഞ്ഞിരാമൻ, എം പൊക്ലൻ, എ.തമ്പാൻ, രവീന്ദ്രൻ കടപ്പുറം , ഡോക്ടർ ഷീബ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കാഞ്ഞങ്ങാട്
എം. വി.മധു,
എൻ. വി ചന്ദ്രൻ, മുഹമ്മദ് കുഞ്ഞി,
വി.കമ്മാരൻ, എന്നിവർ സംസാരിച്ചു . കൃഷി ഓഫീസർ സന്തോഷ് കുമാർ ചാലിൽ സ്വാഗതവും കൃഷി അസിസ്റ്റന്റ് ഓഫീസർ യു. പ്രകാശൻ നന്ദിയും പറയും. കൃഷ്ണൻകോടാട്ട് ജമീല ഇട്ടമ്മൽ, ജ്യോതി വാണിയമ്പാറ, കൊട്ടൻ കുഞ്ഞി, കെ. വി. ലക്ഷ്മി സെറ്റിൽമെന്റ് സ്കീം, രാഘവൻ കെ. വി.
മണികണ്ഠൻ രാം നഗർ ചിണ്ടൻ മുച്ചിലോട്ട് കിഴക്കുംകര, കുട്ടി കർഷകയായ മടിയൻ പാലക്കിയിലെ ശ്രീനന്ദ. പി എന്നിവരെയാണ് കർഷക ദിനത്തിന്റെ ഭാഗമായി ആദരിച്ചത്. ഉദ്ഘാടന പരിപാടിക്ക് ശേഷംകാർഷിക ഉപകരണങ്ങളുടെ പ്രദർശനവും, തിരുവാതിര, നാടൻപാട്ട് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close