തവക്കൽ സ്റ്റാർട്ടപ്പ് എൽ. എൽ. പി കമ്പനിയുടെ അനുമോദനവും സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു
അനുമോദനവും സ്വാതന്ത്ര്യ ദിനാഘോഷവും നടന്നു.
ബട്ടത്തൂർ : തവക്കൽ സ്റ്റാർട്ടപ്പ് എൽ. എൽ. പി കമ്പനിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി യും അനുമോദനവും ബട്ടത്തൂരിലുള്ള ഓഫീസിൽ വച്ച് നടന്നു. പുതുതായി കമ്പനിയിലേക്ക് പാർട്ണർ മാരായി കടന്നുവന്നവരെയാണ്. അനുമോദിച്ചത്. മികച്ച സാങ്കേതികവിദ്യയിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കിക്കൊണ്ട് സാധാരണക്കാരനും മുന്നേറാൻ ആകും എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കമ്പനിയാണ് തവക്കൽ സ്റ്റാർട്ടപ്പ് എൽ. എൽ.പി. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കാസർഗോഡ് ജില്ലയിൽ ഒരു ഓട്ടോമൊബൈൽ ഹബ് ഒരുക്കി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കെ.ടി വിജയൻ മാസ്റ്റർ വെള്ളിക്കോത്ത് നിർവഹിച്ചു. മാനേജിങ് ഡയറക്ടർ അബ്ദുല്ലക്കുഞ്ഞി തവക്കൽ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞികൃഷ്ണൻ അരമങ്ങാനം, നാരായണൻ പി.വി മാവുങ്കാൽ, രമാദേവി മാക്കരംകോട്,സുഭാഷ് അരയി,ഗിരീഷ് പള്ളം, പി.പി.രാഘവൻ അരയി,ശ്രീകാന്ത് അരമങ്ങാനം, ലത്തീഫ് കാലിയടുക്കം, മധുസൂദനൻ തച്ചങ്ങാട് എന്നിവർ ആശംസകൾ നേർന്നു. ഡയറക്ടർ മധുസൂദനൻ വെള്ളിക്കോത്ത് സ്വാഗതവും കാനം രവീന്ദ്രൻ നന്ദിയും പറഞ്ഞു. മനോജ് കുമാർ പി വി മാക്കരം കോട്ട്, പി പി രാഘവൻ അരയി, ശ്രീകാന്ത് അരമങ്ങാനം, ലത്തീഫ് കാലിയടുക്കം, മധുസൂദനൻ തച്ചങ്ങാട് എന്നിവരെയാണ് അനുമോദിച്ചത്.