സമ്മാനപ്പെരുമഴയിൽ ഇമ്മാനുവലോണം നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനദാനം നടത്തി
”
സമ്മാന പെരുമഴയിൽ ഇമ്മാനുവലോണം ” നറുക്കെടുപ്പ് വിജയികൾക്ക് സമ്മാന വിതരണം നടത്തി
കാഞ്ഞങ്ങാട്: വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സിൽ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ദിവസേനയുള്ള നറുക്കെടുപ്പ് വിജയികൾക്ക് സമ്മാന വിതരണം നടത്തി. ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 11 വരെയാണ് ഓണം ഓഫറിന്റെ കാലയളവ് ഓണം ഓഫറിൽ എല്ലാദിവസവും നറുക്കെടുപ്പിലൂടെ ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ, എൽഇഡി ടിവി, മൈക്രോവേവ് ഓവൻ,ഗോൾഡ് കോയിൻ, ഗിഫ്റ്റ് വൗച്ചർ എന്നിവ ഉപഭോക്താക്കൾക്ക് സമ്മാനമായി ലഭിക്കുന്നു,കൂടാതെ ബംബർ സമ്മാനമായി ഒരു ലക്ഷം രൂപ വീതം മൂന്ന് പേർക്ക് മൂന്ന് ലക്ഷം രൂപയും നൽകും. പ്രായഭേദമന്യേ എല്ലാ വിഭാഗം കസ്റ്റമേഴ്സിന്റെയും അഭിരുചിക്ക് ഇണങ്ങുന്ന നൂതന കളക്ഷനുമായാണ് ഇമ്മാനുവൽ സിൽക്സ് ഓണത്തെ വരവേൽക്കുന്നത്. ന്യായമായ വില, മികച്ച സെലക്ഷൻ, മികച്ച കസ്റ്റമർ സർവീസ് എന്നിവയാണ് ഇമ്മാനുവൽ സിൽക്സിലേക്കു കസ്റ്റമേഴ്സിനെ ആകർഷിക്കുന്ന പ്രധാനഘടകങ്ങൾ. മികച്ച വസ്ത്രങ്ങളുടെ കളക്ഷനും ദിവസേനയുള്ള സമ്മാനങ്ങളുടെ നറുക്കെടുപ്പും നിരവധിയായ കസ്റ്റമേഴ്സിനെയാണ് ആകർഷിക്കുന്നത്. ഇമ്മാനുവൽ സിൽക്സ് കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന സമ്മാനവിതരണം കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള നിർവഹിച്ചു. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ പരപ്പ സ്വദേശി ഷാന് മൈക്രോവേവ് ഓവൻ സമ്മാനമായി ലഭിച്ചു. നറുക്കെടുപ്പിലെ വിജയികൾക്കുള്ള ഗോൾഡ് കോയിൻ വിതരണവും ചടങ്ങിൽ വച്ച് നടത്തി. ചടങ്ങിൽ ടി.പി.സക്കറിയ, പി. ആർ. ഒ.നാരായണൻമൂ ത്തൽ, ഷോറൂം മാനേജർ ടി. സന്തോഷ് അഡ്മിൻ മാനേജർ ടി. പി. നാരായണൻ എന്നിവർ പങ്കെടുത്തു.