കണ്ടുപിടുത്തങ്ങളിലേക്ക് പറന്നുയരാൻ ടിങ്കറിംഗ് ലാബുകൾ

കണ്ടുപിടുത്തങ്ങളിലേക്ക് പറന്നുയരാൻ ടിങ്കറിംഗ് ലാബുകൾ

ചെറുവത്തൂർ:
ക്ലാസ്മുറി പഠനത്തോടൊപ്പം ശാസ്ത്രലോകത്തേക്കും കണ്ടുപിടുത്തങ്ങളിലേക്കും കുട്ടികൾക്ക് പറന്നുയരാൻ ടിങ്കറിംഗ് ലാബ് സജ്ജമായി. സമഗ്ര ശിക്ഷാ കേരളത്തിൻ്റെ ആഭിമുഖ്യത്തിലാണ് പഠനത്തിൻ്റെ പ്രായോഗികതയും നൂതനാശയങ്ങളിലൂടെയുള്ള പ്രയാണത്തിനും കുട്ടികളെ പര്യാപ്തരാക്കാനുള്ള ലാബ് കുട്ടമത്ത് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലാണ് തുറന്നത്.എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

നൂതന സംവിധാനങ്ങളായ കോഡിംഗ്, റോബോട്ടിക്സ്, ത്രീഡി പ്രിൻ്ററുകൾ, സെൻസർ ടെക്നോളജി കിറ്റ് തുടങ്ങിയവ ടിങ്കറിംഗ് ലാബിൻ്റെ ഭാഗമാണ്. വിദ്യാലയത്തിലെ പ്രത്യേകം തയാറാക്കപ്പെട്ട ലാബിനകത്ത് ഉപകരണങ്ങളൊരുക്കാൻ 10 ലക്ഷം രൂപയാണ് അനുവദിച്ചത്. ആറാംതരം തൊട്ട് പത്തുവരെയുള്ള വിദ്യാർഥികളെയാണ് ഗുണഭോക്താക്കളായി ഉപയോഗപ്പെടുത്തുക.കുട്ടികളുടെ സ്വതന്ത്ര ഗവേഷണങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, സംഘ ചർച്ച, പരിശീലനങ്ങൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവയും പദ്ധതിയെ സക്രിയമാക്കും.പാഠപുസ്തകത്തിനപ്പുറത്തേക്ക് ചിന്തിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കി പ്രതിഭാശാലികളുടെ സംഘത്തെ വാർത്തെടുക്കാനും ഇതിലൂടെ സമഗ്രശിക്ഷ ലക്ഷ്യമിടുന്നു.


ജില്ലാ പഞ്ചായത്ത് മെമ്പർ സി ജെ സജിത്ത് അധ്യക്ഷനായിരുന്നു. സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ പി രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ റിപ്പോർട്ടവതരിപ്പിച്ചു.രാജേന്ദ്രൻ പയ്യാടക്കത്ത്, പി വസന്ത, എം രാജൻ, പി വേണുഗോപാലൻ, എം സാവിത്രി, ടി വി രഘുനാഥൻ, വി പ്രമോദ്കുമാർ, സി ബാലകൃഷ്ണൻ, എം ദേവദാസ്, പ്രിൻസിപ്പാൾ ടി സുമതി എന്നിവർ സംസാരിച്ചു.ചടങ്ങിൻ്റെ ഭാഗമായി കോഴിക്കോട് നടന്ന സംസ്ഥാന ക്ലബ്ബ് അത് ലറ്റിക് മീറ്റിൽ മെഡലുകൾ നേടിയ സർവൻ കെ സി, പാർവണ ജിതേഷ്, ഹെനിൻ എലിസബത്ത്, ജ്വൽ മുകേഷ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു .







Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close