പഴമയുടെ പുതുരുചികൾ നുകർന്നു ചന്തേരയിലെ കുട്ടികൾ
പഴമയുടെ പുതു രുചികൾ നുകർന്ന്
ചന്തേരയിലെ കുട്ടികൾ
ചെറുവത്തൂർ:പഴമയുടെ പുതു രുചികൾ നുകർന്ന്
ചന്തേരയിലെ കുട്ടികൾ. ലോക നാട്ടറിവ് ദിനത്തിൽ ചന്തേര ഇസ്സത്തുൽ ഇസ്ലാം എ .എൽ .പി .സ്ക്കൂളിലെ കുട്ടികളാണ് ഗതകാല ജീവിതത്തിലെ നാട്ടറിവുകൾ പങ്കുവെക്കാൻ ‘ എത്താം കൊട്ട’ എന്ന പരിപാടി സംഘടിപ്പിച്ചത്.തൊട്ടിൽ, ഭസ്മക്കൊട്ട, മുഴം കോൽ, ചിരട്ട കയിൽ, നാഴി, തുപ്പൽ കോളാമ്പി,വാലുരുളി, അമ്മി, ഉലക്ക, ആമാടപ്പെട്ടി, കാടിപ്പലക തുടങ്ങി അമ്പതോളം നാട്ടുപകരണങ്ങൾ പ്രദർശനത്തിന് ഉൾപ്പെടുത്തിയിരുന്നു.പ്രധാനാധ്യാപിക സി.എം. മീനാകുമാരി, സീനിയർ അസിസ്റ്റൻ്റ് കെ.ആർ.ഹേമലത, അധ്യാപകരായ ശ്രീജ, റൈഹാനത്ത് എന്നിവർ നേതൃത്വം നൽകി.
പടം :ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ.പി.സ്ക്കൂളിൽ നാട്ടറിവ് ദിനാചരണഭാഗമായി നടത്തിയ പ്രദർശനം
Live Cricket
Live Share Market