നാട്ടറിവ് ദിനത്തിൽ നാടൻ പൂക്കളുടെ പ്രദർശനം ഒരുക്കി കുട്ടമത്തെ കുട്ടികൾ
നാട്ടറിവ് ദിനത്തിൽ നാടൻ പൂക്കളുടെ പ്രദർശന മൊരുക്കി കുട്ടമത്തെ കുട്ടികൾ
ചെറുവത്തൂർ:
ലോക നാട്ടറിവ് ദിനമായ ആഗസ്റ്റ് 22 ന് നാടൻ പൂക്കളുടെ ശേഖരമൊരുക്കി പഴമയെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കുട്ടമത്തെ സ്കൗട്ട് ,ഗൈഡ് ,പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ. കാക്കപ്പൂ ,ശംഖുപുഷ്പം, ചെമ്പരത്തി, ഹനുമാൻ കിരീടം, കോളാമ്പി, ചെണ്ടുമല്ലി, തെച്ചി, വട്ടപ്പിലം, മന്ദാരം,രാജമല്ലി, തുമ്പപ്പൂ ,അശോകം ,പൂച്ചവാലൻ പൂ ,പുല്ലരിപ്പൂ ,അശോകം, എള്ളിൻ പൂ, തുളസി, മോസാണ്ട, ചീയോതി ,അരിപ്പൂ, കാട്ടെള്ളിൽ പൂ , തുടങ്ങി ഒരു കാലത്ത് നമ്മുടെ തൊടിയിലുണ്ടായിരുന്ന മനോഹരങ്ങളായ പൂക്കളുടെ വർണ്ണ പ്രപഞ്ചമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പരിസ്ഥിതി ക്ലബ്ബ് കോ ഓർഡിനേറ്റർ എം മോഹനൻ സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപകൻ കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വി.പ്രമോദ് കുമാർ ,എം ദേവദാസ് ,പി നളിനി, കെ.മധുസൂദനൻ ,എം ആർ മഞ്ജുഷ എന്നിവർ സംസാരിച്ചു.