
കുട്ടികൾക്ക് ഉണർവായി കൊട്ടും പാട്ടും.
കുട്ടികൾക്ക് ഉണർ വായി കൊട്ടും പാട്ടും
ചെറുവത്തൂർ: മൺമറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന നാടൻ കലകളെയും നാട്ടറിവുകളെയും സംരക്ഷിക്കുന്നതിനും തനിമ ചോർന്നു പോകാതെ പുതുതലമുറയ്ക്ക് കൈമാറുന്നതിനും വേണ്ടി ലോക നാട്ടറിവ് ദിനത്തിന്റെ ഭാഗമായി നാട്ടുകലാകാരക്കൂ ട്ടം എന്ന നാടൻ കലാകാരന്മാരുടെ സംഘടന സ്കൂളുകളിൽ ഏത്താം കൊട്ട എന്ന പേരിൽ നട്ടറിവ് ദിനം ആചരിച്ചു.
പോയ കാലത്തെ മനുഷ്യജീവിതത്തോടൊപ്പം തലമുറകളായി കൈമാറി വന്ന നാട്ടീണങ്ങൾ, കലാരൂപങ്ങൾ,കൃഷിയറിവുകൾ നാട്ടുവഴക്കങ്ങൾ, നാട്ടു വൈദ്യം, ഭക്ഷണരീതി, നാടോടി കഥകൾ തുടങ്ങിയവ സംരക്ഷിക്കപ്പെടേണ്ടതിന്റെയും പുതുതലമുറയ്ക്ക് പഠിപ്പിച്ചു നൽകേണ്ടതിന്റെയും അനിവാര്യത തിരിച്ചറിഞ്ഞു കൊണ്ടാണ് നാട്ടുകലാകാരക്കൂട്ടം ഇത്തവണ സ്കൂളുകൾ കേന്ദ്രീകരിച്ച് ഫോക് ലോർ ദിനം ആചരിച്ചത്.കുട്ടമത്ത് ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ നാട്ടുകലാകാര കൂട്ടം സംസ്ഥാന പ്രസിഡൻ്റ് ഉദയൻ കുണ്ടംകുഴി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.നാട്ടു കലാകാര കുട്ടം ചെറുവത്തൂർ മേഖലാ പ്രസിഡൻറ് പ്രമോദ് അ പ്യാൽ അധ്യക്ഷത വഹിച്ചു. തുടർന്ന് ഉദയൻ കുണ്ടംകുഴി സുരേഷ് പളളിപ്പാറ കുഞ്ഞികൃഷ്ണൻ മടിക്കൈ സുനിൽ കണ്ണൻ
രവി വാണിയം പാറ
രാജേഷ് പാണ്ടി
സതീശൻ വെളുത്തോളി
ഷൈജു ബിരിക്കുളം
സ്മിത എന്നിവർ നാടൻപാട്ട് അവതരിപ്പിച്ചു.കലാകാരന്മാരോടൊപ്പം കുട്ടികളും പാട്ടിനോടൊപ്പം ചുവടു വെച്ചു.