
വീണ്ടുംമികച്ച സ്കൗട്ട് ഗൈഡ് യൂണിറ്റുകളായി കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ മികവിന്റെ നിറവിൽ.
വീണ്ടുംമികച്ച സ്കൗട്ട് ഗൈഡ്
യൂണിറ്റുകളായി കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ മികവിന്റെ നിറവിൽ
വൈവിധ്യവും ശ്രദ്ധേയവുമായ പ്രവർത്തനങ്ങളിലൂടെ ജന ശ്രദ്ധ നേടിയ കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്കൗട്ട് ഗൈഡ് യൂണിറ്റുകൾകഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾക്ക്
കാഞ്ഞങ്ങാട് വിദ്യാഭാസ ജില്ലയിലെ
മികച്ച സ്കൗട്ട് ഗൈഡ് യൂണിറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു
കഴിഞ്ഞ വർഷം തുടങ്ങിയ എൽ പി വിഭാഗം ബുൾബുൾ യൂണിറ്റ് നവാഗതർക്കുളള സമ്മാനം നേടി.
ജീവകാരുണ്യ പ്രവർത്തനങ്ങൾ, പച്ചക്കറി കൃഷി, പരിസ്ഥിതി പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളിലൂടെ ജനശ്രദ്ധ നേടിയിട്ടുണ്ട്.
സ്കൗട്ട് ഗൈഡ് കുട്ടികൾക്കുള്ള സംസ്ഥാന ബഹുമതിയായ രാജ്യ പുരസ്കാർ അവാർഡ് ദേശീയ ബഹുമതിയായ രാഷ്ട്രപതി അവാർഡുകൾ നേടിയിട്ടുണ്ട്. ജില്ലാതല സമ്മാനങ്ങളും സംസ്ഥാന തല സമ്മാനങ്ങളും നേടി വരുന്നു. സംസ്ഥാന തല ക്വിസ്സിൽ .പി വി ജഗന്നാഥ്, സത്യജിത് എം പി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.സ്കൗട്ട് വിഭാഗത്തിന് ജില്ല ഓർഗനൈസിങ്ങ് കമ്മീഷണർ കൂടിയായ വി.കെ ഭാസ്കരൻ മികച്ച സേവനത്തിനുള്ള മെഡൽ ഓഫ് മെരിറ്റ്, മികച്ച സ്കൗട്ട് മാസ്റ്റർക്കുള്ള സംസ്ഥാന തലത്തിലുള്ള ചാണ്ടപ്പിള്ള കുര്യാക്കോസ് അവാർഡ്, ജില്ലയിലെ മികച്ച കർഷക അധ്യാപക അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
ദേശീയ പരിശീലനം പൂർത്തിയാക്കിയ അഡൽറ്റ് ലീഡർ ട്രെയിനർ ആണ് . ഗൈഡ് വിഭാഗത്തിന്
ലോങ്ങ് സർവീസ് അവാർഡ് ജേതാവ് പി സരോജിനി, പി പ്രമോദിനി എന്നിവർ നേതൃത്വം നൽകുന്നു
എൽ പി വിഭാഗം പെൺകുട്ടികളുടെ വിഭാഗമായ ബുൾബുൾ വിഭാഗത്തിന് സിഎച്ച് ഷബാന , പ്രീ പ്രൈമറി ബണ്ണി വിഭാഗത്തിന് എ ശ്രീജ എന്നിവർ നേതൃത്വം നൽകുന്നു
എൽ പി ആൺകുട്ടിക്കുള്ള കബ്ബ് വിഭാഗം കൂടി തുടങ്ങി സമ്പൂർണ്ണ യൂണിറ്റ് ആക്കാനുളള മുന്നൊരുക്കത്തിലാണ്.
സ്കൂൾ ഹെഡ് മിസ്ട്രസ് ഷേർളി ജോർജ് , കഴിഞ്ഞ വർഷത്തെ പി ടി എ പ്രസിഡന്റായിരുന്ന ടി വി ജയചന്ദ്രൻ ,എസ് എം സി ചെയർമാൻ സി മധു , എം മോഹനൻ , സി ജയശ്രീ എന്നിവർ പ്രസിഡന്റുമാരായിട്ടുള്ള സ്കൗട്ട് ഗൈഡ് ബുൾബുൾ കുട്ടികളുടെ രക്ഷിതാക്കളുടെ ഗ്രൂപ്പ് കമ്മറ്റി പിടി എ ,എസ് എം സി കമ്മറ്റിയംഗങ്ങൾ, സ്റ്റാഫ്, പൂർവ കാല സ്കൗട്ട് ഗൈഡ് അംഗങ്ങൾ, നാട്ടുകാർ ജനപ്രതിനിധികൾ എന്നിവരുടെ പൂർണ്ണ പിന്തുണയും സഹകരണം ലടിച്ചിട്ടുണ്ട്. പൂർവ്വ കാല സകൗട്ട് ഗൈഡ് അംഗങ്ങൾ ചേർന്ന് അകാലത്തിൽ വേർപിരിഞ്ഞു പോയ സ്കൗട്ട് സഹോദരൻ അക്ഷയ് കുമാറിന്റെ സ്മരണക്ക് പ്രീ പ്രൈമറി റൂം ചിത്രങ്ങൾ വർച്ച് സ്മാർട്ട് റും ആക്കിയിട്ടുണ്ട്.
കോവിസ് കാലത്ത് സ്മാർട്ട് ഫോണുകൾ നൽകിയിരുന്നു. വിഷൻ 21 -26 പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ ജില്ലയിലെ ജനകീയ കൂട്ടായ്മയിലൂടെ നിർമ്മിച്ചു നൽകുന്ന അഞ്ചാമത്തെ സ്നേഹഭവനം സ്കൂളിലെ ഗൈഡ് അംഗമായ മഡോണ ക്ക് നൽകുന്നതിന്റെ പണി തുടങ്ങി കഴിഞ്ഞു