
സദ്ഗുരു പബ്ലിക് സ്കൂളിൽ കലാമേളയുടെ ദീപം തെളിഞ്ഞു.
സദ്ഗുരു പബ്ലിക് സ്കൂളിൽ കലാമേളയുടെ ദീപം തെളിഞ്ഞു.
കാഞ്ഞങ്ങാട്: സദ്ഗുരു പബ്ലിക് സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ- ഉത്സവ് 2022-23 ഇന്ന് ആരംഭിച്ചു.പ്രശസ്ത ചലച്ചിത്രതാരവും സാംസ്കാരിക പ്രവർത്തകയും അധ്യാപികയുമായ ശ്രീമതി:സി പി ശുഭ കലാമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ തങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന കലാവാസനയെ കണ്ടെത്തി അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും കലയെ തടയാൻ ഏത് പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കും സാധ്യമല്ലെന്നും ഉദ്ഘാടകപ്രസംഗത്തിൽ അവർ ഓർമ്മിപ്പിച്ചു.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ അമൃത സന്തോഷ് അധ്യക്ഷയായി. വിദ്യാർത്ഥികളായ മിഥുൽ കെ പി സ്വാഗതവും ശിവാനന്ദ് ആചാര്യ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ വേദികളിലായി കുട്ടികളുടെ മത്സരയിനങ്ങൾ അരങ്ങേറി.
Live Cricket
Live Share Market