
കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിന് പ്രൗഡോജ്വലമായ തുടക്കം.
മാണിക്കോത്ത് എം.വി എസ് ഓഡിറ്റോറിയത്തില്‍ രണ്ട് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിന് പ്രൗഡോജ്വലമായ തുടക്കം. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പതാക,കൊടിമര ജാഥകള്‍ സമ്മേളന നഗരിയിലേക്ക് എത്തിച്ചേര്‍ന്നു. രാവണീശ്വരം രാമഗിരി നെല്ലെടുപ്പ് സ്മൃതി കേന്ദ്രത്തില്‍ നിന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി രമേശന്‍ പതാകജാഥ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് ബി ബാലകൃഷ്ണന്‍ ജാഥാ ലീഡറായി ജാഥയെ
നയിച്ചു.പെരിയ എ.ശേഖരന്‍ നായര്‍ സ്മൃതി മണ്ഡപത്തില്‍ സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വക്കേറ്റ് കെ.രാജ്‌മോഹന്‍ കൊടിമരജാഥ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ഏരിയാസെക്രട്ടറി മൂലക്കണ്ടം പ്രഭാകരന്‍ ജാഥാ ലീഡറായി ജാഥയെ നയിച്ചു. നിരവധി പ്രവര്‍ത്തകര്‍ കൊടിമര ജാഥയിലും പതാകജാഥയിലും അണിനിരന്നു.ഇരു ജാഥകളും സമ്മേളന നഗരിയില്‍ സംഗമിച്ചു. തുടര്‍ന്ന് എ.വി കണ്ണന്‍ നഗറില്‍ പൊതുസമ്മേളനവും നടത്തി. എംഎൽഎയും കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ സി. എച്ച്. കുഞ്ഞമ്പു എംഎൽഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ പ്രസിഡണ്ട് ബി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി മെമ്പർ ഗംഗാധരൻ, സിപിഎം ഏരിയ കമ്മിറ്റി മെമ്പർ എം. പൊക്ലൻ, ശിവജി വെള്ളിക്കോത്ത് പി. നാരായണൻ,ജ്യോതി ബസു എന്നിവർ സംസാരിച്ചു. . ഞായറാഴ്ച രാവിലെ സി.ബാലകൃഷ്ണന്‍ നഗറില്‍ പ്രതിനിധി സമ്മേളനം നടക്കും. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്യും