കർഷക സംഘം കാഞ്ഞങ്ങാട് ഏരിയ സമ്മേളനം സമാപിച്ചു.

രാവണേശ്വരം നെല്ലടുപ്പ് സമര കേന്ദ്രത്തെ കാർഷിക പഠന ചരിത്ര കേന്ദ്രമാക്കണം. കർഷക സംഘം കാഞ്ഞങ്ങാട് ഏരിയ സമ്മേളനം.

കാഞ്ഞങ്ങാട്: രണ്ട് ദിവസങ്ങളിലായി മാണിക്കോത്ത് എം. വി.എസ് ഓഡിറ്റോറിയത്തിലെ സി. ബാലകൃഷ്ണൻ നഗറിൽ നടന്ന കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിന് സമാപനമായി. രാവണേശ്വരം നല്ല അടുപ്പ് സമര കേന്ദ്രത്തെ കാർഷിക പഠന ചരിത്ര കേന്ദ്രം ആകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം കർഷകസംഘം കാസർഗോഡ് ജില്ലാ സെക്രട്ടറി പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പട്ടാളത്തെ ഹിന്ദുത്വ വൽക്കരിച്ച് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് കളങ്കം ചാർത്തുന്ന സമീപനമാണ് ഇന്ത്യൻ ഭരണകൂടം സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ഉന്നമനത്തിനായി കേരള സർക്കാർ കൈക്കൊള്ളുന്ന നടപടികൾ ശ്ലാഘനീയ മാണെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡണ്ട് ബി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി രാധാകൃഷ്ണൻ രക്തസാക്ഷി പ്രമേയവും ദാമോദരൻ പുതുക്കൈ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. വി. കോമൻ നമ്പ്യാർ,
ടി.പി. ശാന്ത, സംഘാടകസമിതി ചെയർമാൻ എം. വി. രാഘവൻ എന്നിവർ സംസാരിച്ചു. ബി. ബാലകൃഷ്ണൻ, ജ്യോതിബസു,
കെ. രാജേന്ദ്രൻ, തങ്കമണി എന്നിവരടങ്ങിയ പ്ര സീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു

. സബ് കമ്മിറ്റി കൺവീനർമാരായ മനോജ് കാരക്കുഴി, രജിസ്ട്രേഷനും ശിവജി വെള്ളിക്കോത്ത് പ്രമേയവും സന്തോഷ് കാറ്റാടി മിനുട്സും കൈകാര്യം ചെയ്തു. കർഷക സംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി മൂലക്ക ണ്ടം പ്രഭാകരനും പ്രസിഡണ്ടായി പി. രാധാകൃഷ്ണനും ട്രഷററായി കെ. വിശ്വനാഥനും തെരഞ്ഞെടുക്കപ്പെട്ടു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close