
. പള്ളിക്കര ഭഗവതി ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മ കലശ മഹോൽസവം സംഘാടക സമിതി രൂപീകരണ യോഗം 28-8-22 ന് ക്ഷേത്രാങ്കണത്തിൽ വച്ച് നടന്നു.
ശ്രീ. പള്ളിക്കര ഭഗവതി ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മ കലശ മഹോൽസവം സംഘാടക സമിതി രൂപീകരണ യോഗം 28-8-22 ന് ക്ഷേത്രാങ്കണത്തിൽ വച്ച് നടന്നു.
ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ശ്രീ.പി.രമേശൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രസ്തുത യോഗം പള്ളികര സ്വദേശിയും പ്രമുഖ പ്രവാസി വ്യവസായിയുമായ ശ്രീ.മേലത്ത് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വിവിധ ഉപക്ഷേത്ര പ്രതിനിധികളും ഭക്തജനങ്ങളും നാട്ടുകാരും പങ്കെടുത്ത യോഗത്തിൽ ക്ഷേത്രം തന്ത്രീശ്വരൻ ബ്രഹ്മശ്രീ കാട്ടുമാടം ഈശാനൻ തമ്പൂതിരിപ്പാട് മുഖ്യ രക്ഷാധികാരിയും ശ്രീ.മേലത്ത് മണികണ്ഠൻ ചെയർമാനും ഡോ.എം മുരളീധരൻ നമ്പ്യാർ വർക്കിങ് ചെയർമാനും ശ്രീ.മനിയേരി കുഞ്ഞിക്കണ്ണൻ നായർ ജനറൽ കൺവീനറും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ടി.സി. കൃഷ്ണവർമ്മ രാജ ട്രഷററുമായ് മുന്നൂറ്റൊന്ന കമ്മിറ്റി രൂപീകരിച്ചു. മൂന്ന് വർഷത്തോളം നീണ്ടു നിൽക്കുന്ന പ്രവർത്തന രൂപരേഖ യോഗത്തിൽ ജനറൽ കൺവീനർ അവതരിപ്പിച്ചു