
പള്ളിക്കര സർവീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പള്ളിക്കര ബീച്ച് പാർക്കിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു.
ശതാബ്ദി ആഘോഷം സഹകരണ സെമിനാർ നടന്നു.
പള്ളിക്കര: പള്ളിക്കര സർവീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പള്ളിക്കര ബീച്ച് പാർക്കിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു.
കേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ എം. കുമാരൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ദിനേശ് സഹകരണ സംഘം ചെയർമാൻ എം. കെ. ദിനേശ് ബാബു സഹകരണ പ്രസ്ഥാനത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ വിഷയാവതരണം നടത്തി. പള്ളിക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കുഞ്ഞിരാമൻ കുന്നൂച്ചി, പള്ളിക്കര കൺസ്യൂമർ വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് പി. കെ. അബ്ദുള്ള, പനയാൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ. വി. ഭാസ്കരൻ പള്ളിക്കര സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് അന്താവു മമ്മൂഞ്ഞി മൂസ,എന്നിവർ സംസാരിച്ചു. പള്ളിക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. രവിവർമ്മൻ സ്വാഗതവും സെക്രട്ടറി കെ.പുഷ്കരാക്ഷൻ നന്ദിയും പറഞ്ഞു.