വെള്ളിക്കോത്ത് സ്കൂൾ82-83 എസ്.എസ്.എൽ.സി ബാച്ച് ‘ഊഷ്മളം’ ഉന്നത വിജയികളെ അനുമോദിച്ചു.
വെള്ളിക്കോത്ത് സ്കൂൾ82-83 എസ്.എസ്.എൽ.സി ബാച്ച് ‘ഊഷ്മളം’ ഉന്നത വിജയികളെ അനുമോദിച്ചു.
വെള്ളിക്കോത്ത്: മഹാകവി പി’ സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ 82- 83 എസ്.എസ്.എൽ.സി ബാച്ച് ‘ഊഷ്മളം ‘ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അനുമോദനം സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി, ബിടെക് എന്നീ പരീക്ഷകളിൽ ഉന്നത വിജയികളായ 14 വിദ്യാർത്ഥി, വിദ്യാർത്ഥിനി കളെയാണ് അനുമോദി ച്ചത്. അനുമോദനയോഗം 40 വർഷത്തിനുശേഷം കൂട്ടായ്മ യോഗത്തിന് എത്തിച്ചേർന്ന സഹപാഠികളായിരുന്ന പ്രവാസികളായ എം.വി ബാലകൃഷ്ണനും പി.വി ലതയും ചേർന്ന് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ‘ഊഷ്മളം’ പ്രസിഡണ്ട് എ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ബഷീർ വെള്ളിക്കോത്ത്, സീസൺ ഗോപി,
പി.സുമതി കുട്ടി,
ശശി പണിക്കർ,
പി. മൊയ്തു, പി.കണ്ണൻ, സി.ശാന്ത എന്നിവർ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി പി.ഹരീഷ് സ്വാഗതവും ടി.രവി നന്ദിയും പറഞ്ഞു.