
മൂലക്കണ്ടം ഷാവേസ് സാംസ്കാരിക സമിതിയുടെ ആദിമുഖ്യത്തിൽ വിജയോത്സവം ’22 സംഘടിപ്പിച്ചു.
ഷാവേസ് ക്ലബ്ബിന്റെ വിജയോത്സവം
മാവുങ്കാൽ : മൂലക്കണ്ടം ഷാവേസ് സാംസ്കാരിക സമിതിയുടെ ആദിമുഖ്യത്തിൽ വിജയോത്സവം ’22 സംഘടിപ്പിച്ചു. മൂലക്കണ്ടം ജംഗ്‌ഷനിൽ വെച്ച് നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. സി.പി. പ്രമോദ് അധ്യക്ഷനായിരുന്നു . പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന കൗൺസിലംഗം ജി. അംബുജാക്ഷൻ മാസ്റ്റർ മുഖ്യാതിഥിയായി . എസ്.എസ്.എൽ.സിപരീക്ഷയിൽ ക്ലബ്ബ് പരിധിയിൽ മികച്ച വിജയം നേടിയ ആദിത്യചന്ദ്രൻ , പി.വി. ഉദയകൃഷ്ണ , ജഗത് ജയൻ , പി..എ.. അഞ്ജലി ,കാർത്തിക ആർ. വിട്ടൽ, മിഥുൻ രാജ് വി., കെ. നവ്യ, പി.വൈഷ്ണവ് , ഫാത്തിമത്ത് അജിന ഷെറിൻ , പ്ലസ് ടു വിജയികളായ സി.പി. അർജ്ജുൻ പ്രമോദ്,
ജി.വി. വിപിൻ , വി. അഞ്ജിത, ഭാഗ്യശ്രീ ചന്ദ്രൻ , അതുൽ അശോക് .സി , അനഘ വി..വി (വി എച്ച് എസ് ഇ ) . കൂടാതെ റാങ്ക് ജേതാക്കളായ പി.കൃഷ്ണേന്ദു ( കണ്ണൂർ സർവകലാശാല എം.എസ്.ഡബ്ല്യൂ. ഒന്നാം റാങ്ക്) , വി. മാളവിക (എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് രണ്ടാം റാങ്ക്) ,കെ വി അനഘ [ബി എസ് സി പോളിമർ രസതന്ത്രം ഒന്നാം റാങ്ക് ] , വി.ജിജി (കേരള ആരോഗ്യ സർവ്വകലാശാല ആയുർവേദ PG. മൂന്നാം റാങ്ക്) എന്നിവരും അനുമോദനം ഏറ്റുവാങ്ങി. ടി.വി. പത്മിനി, കെ.പി.സന്തോഷ് ബാബു എന്നിവർ സംസാരിച്ചു. കെ.എം.സുധാകരൻ മാസ്റ്റർ സ്വാഗതവും വിനോദ് കണ്ണോത്ത് നന്ദിയും പറഞ്ഞു.